Wednesday March 20th, 2019 - 6:57:am
topbanner
topbanner

കൊല്ലത്ത് വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നടത്തി;77 കേസുകള്‍ പരിഗണിച്ചു 12 കേസുകള്‍ തീര്‍പ്പാക്കി...അടുത്ത സിറ്റിംഗ് 19ന് നടക്കും

Aswani
കൊല്ലത്ത് വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നടത്തി;77 കേസുകള്‍ പരിഗണിച്ചു 12 കേസുകള്‍ തീര്‍പ്പാക്കി...അടുത്ത സിറ്റിംഗ് 19ന് നടക്കും

കൊല്ലം:     സംസ്ഥാന വനിതാ കമ്മീഷന്‍ കൊല്ലത്ത് നടത്തിയ മെഗാ അദാലത്തില്‍ 77 കേസുകള്‍ പരിഗണിച്ചു. 12 കേസുകള്‍ തീര്‍പ്പാക്കി. 45 പരാതികളില്‍ ഇരു കക്ഷികളും ഹാജരായില്ല. 19 കേസുകള്‍ അടുത്ത അദാലത്തിലേക്കും ഒരെണ്ണം ആര്‍.ഡി.ഒ യുടെ റിപ്പോര്‍ട്ടിനായും മാറ്റി.

കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, അഡ്വ. എം.എസ്. താര എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്. തപാല്‍ സമരം മൂലം യഥാസമയം അറിയിപ്പ് ലഭിക്കാതിരുന്നതാകാം കൂടുതല്‍ കേസുകളില്‍ കക്ഷികള്‍ ഹാജരാകാതിരുന്നതിന് കാരണമെന്ന് കമ്മീഷനംഗങ്ങള്‍ പറഞ്ഞു.

വിദേശത്ത് മരണമടഞ്ഞ കുളത്തൂപ്പുഴ സ്വദേശിയുടെ ഭാര്യ സമര്‍പ്പിച്ച പരാതിയില്‍ ഭര്‍ത്തൃ മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും കമ്മീഷന്‍ താക്കീത് നല്‍കി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ആരോപിച്ച് തന്നെ ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി.

മരണമടഞ്ഞയാളുടെ മതാപിതാക്കള്‍ നേരത്തെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷവും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആരോപണം തുടര്‍ന്ന സാഹചര്യത്തിലാണ് യുവതി കമ്മീഷനെ സമീപിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ പരിശോധിച്ച കമ്മീഷന്‍ മേലില്‍ യുവതിയെ ശല്യം ചെയ്യരുതെന്ന് എതിര്‍ കക്ഷികള്‍ക്ക് താക്കീത് നല്‍കുകയായിരുന്നു.

തൊഴിലിടങ്ങളിലുണ്ടാകുന്ന പരാതികള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സുരേഷ്‌കുമാര്‍, എസ് ഐ എല്‍. രമ, അഭിഭാഷകരായ ജയാ കമലാസനന്‍, ഹേമ എസ് ശങ്കര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത സിറ്റിംഗ് 19ന് നടക്കും.

 

Viral News

English summary
Women's Commission mega adalat conducted in kollam; Of the 77 cases, 12 cases have been settled...The next sitting will be held on 19th
no relative items
topbanner

More News from this section

Subscribe by Email