Tuesday August 21st, 2018 - 8:03:pm
topbanner

കൊല്ലം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ 500 തൊഴിലാളികള്‍ക്ക് ഇന്ന് നിയമന ഉത്തരവ് നല്‍കും

Aswani
കൊല്ലം കശുവണ്ടി വികസന കോര്‍പ്പറേഷന്‍ 500 തൊഴിലാളികള്‍ക്ക് ഇന്ന്  നിയമന ഉത്തരവ് നല്‍കും

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ പുതിയതായി 500 തൊഴിലാളികള്‍ക്ക് ഇന്ന് (ജൂണ്‍ 9) നിയമന ഉത്തരവ് നല്‍കും. ഇളമ്പള്ളൂരിലെ കോര്‍പ്പറേഷന്‍ ഫാക്ടറി അങ്കണത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉത്തരവുകള്‍ കൈമാറും. കോര്‍പ്പറേഷന്റെ 30 ഫാക്ടറികളിലായാണ് പുതിയ തൊഴിലാളികളെ നിയമിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ 1050 തൊഴിലാളികള്‍ക്ക് കോര്‍പ്പറേഷന്‍ നിയമന ഉത്തരവ് നല്‍കിയിരുന്നു.

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൊഴിലാളികളുടെ മക്കളില്‍ എം.ബി.ബി.എസ്, എന്‍ജിനീയറിംഗ്, ഐ.ഐ.ടി, എന്‍.ഐ.ടി പഠനം നടത്തുന്നവര്‍ക്കുള്ള ധനസഹായവും പ്ലസ് ടൂ, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള കാഷ് അവാര്‍ഡും സംസ്‌കരണ മികവിന് ഫാക്ടറികള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളും സമ്മാനിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, കോര്‍പ്പറേഷന്‍ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍, വൈസ് പ്രസിഡന്റ് ജലജ ഗോപന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പ്രദീപ്, ഭരതരാജന്‍ പിള്ള, ഗ്രാമപഞ്ചായത്തംഗം റജിലാല്‍ ലത്തീഫ്, ഭരണസമിതി അംഗങ്ങളായ പി.ആര്‍. വസന്തന്‍, ജി. ബാബു, അഡ്വ. കാഞ്ഞിരംവിള അജയകുമാര്‍, സജി. ഡി. ആനന്ദ്, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മാനേജിംഗ് ഡയറക്ടര്‍ മാത്യു ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

English summary
Cashew Development Corporation will issue a recruitment order for 500 employees today
topbanner

More News from this section

Subscribe by Email