Friday September 21st, 2018 - 5:34:pm
topbanner
Breaking News

ചെമ്മങ്കടവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പരിരക്ഷ സഹായ നിധിയിലേക്ക് തുക കൈമാറി

dilmadeepa
ചെമ്മങ്കടവിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പരിരക്ഷ സഹായ നിധിയിലേക്ക് തുക കൈമാറി

കോഡൂര്‍:ചെമ്മങ്കടവ് ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ പരിരക്ഷ സഹായനിധിയിലേക്കായി സമാഹരിച്ച ഒരു ദിവസത്തെ വരുമാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിക്ക് കൈമാറി.

ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന പരിരക്ഷ പദ്ധതി പ്രകാരം പാടേകിടപ്പിലായ നിത്യ രോഗികളെ അവരുടെ വീടുകളില്‍ ചെന്ന് പരിചരിക്കുകയും രോഗികള്‍ക്ക് മരുന്ന്, ഭക്ഷണം, വസ്ത്രം, കുടുംബനാഥന്‍ രോഗിയായ വീടുകളിലെ വിദ്യാര്‍ത്ഥികളുടെ പഠന ചെവല് എന്നിവയുള്‍പ്പെടെ രോഗികള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും നല്‍കിവരുന്നുണ്ട്.

പത്ത് വര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് ആരംഭിച്ച പരിരക്ഷാ സഹായ നിധിയിലേക്ക് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സഹായം ലഭിക്കുന്നതെന്നും എല്ലാവര്‍ക്കും അനുകരിക്കാവുന്ന വളരേ മാതൃകാപരമായ പ്രവര്‍ത്തനമാണ് ഡ്രൈവര്‍മാര്‍ നടത്തിയത് എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി പറഞ്ഞു.

തുക കൈമാറുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്‌ന ആമിയന്‍, ഗ്രാമപഞ്ചായത്തംഗം കെ. മുഹമ്മദലി, പരിരക്ഷ കോ-ഓര്‍ഡിനേറ്റര്‍ ജെ.എച്ച്.ഐ. പി.മുഹമ്മദ് റഫീഖ്, ഗ്രാമപഞ്ചായത്ത് കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുല്‍ നാസര്‍ പാലാംപടിയന്‍, കെ.പി. നാസര്‍, യു. മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

ഡ്രൈവര്‍മാരായ മുഹമ്മദ് ഷരിഫ് തറയില്‍, പി.കെ. സുഭീഷ്, കെ.കെ. അബ്ദുല്‍ വഹാബ്, എം.പി. ഫൈസല്‍, ആദില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫണ്ട് ശേഖരണ ദിവസം ഓട്ടോറിക്ഷയിലെ യാത്രക്കാരും ചെമ്മങ്കടവിലെ വ്യാപാരികളുള്‍പ്പെടെയുള്ള പൊതുജനങ്ങളും പദ്ധതിയുമായി പരമാവധി സഹകരിച്ചതായി പരിപാടിക്ക് നേതൃത്വം നല്‍കിയ ഡ്രൈവര്‍മാര്‍ പറഞ്ഞു.ഏറ്റവും കൂടുതല്‍ തുക സാഹരിച്ച ഡ്രൈവര്‍ക്കുള്ള ഉപഹാരം എം.പി. ഫൈസലിന്, പ്രസിഡന്റ് സി.പി. ഷാജി ചടങ്ങില്‍ വെച്ച് കൈമാറി.

സരിതയും ആര്യാടനും ഒപ്പമുള്ള വീഡിയോ പുറത്ത്; രാത്രിയില്‍ ഉള്‍പ്പെടെ വിളിച്ചത് 81 തവണ

നെടുമ്പാശ്ശേരി വിമാനത്താവളം ഐഎസ്സിന്റെ ഭീഷണിയില്‍; സുരക്ഷ കര്‍ശനമാക്കി

English summary
autoriksha drivers pariraksha sahayanidhi collect money
topbanner

More News from this section

Subscribe by Email