Wednesday September 26th, 2018 - 2:25:pm
topbanner

ദിലീപിനെ നിയമനടപടി തീരുംമുമ്പ് തിരിച്ചെടുത്തത് തെറ്റ്: കോടിയേരി

NewsDesk
ദിലീപിനെ നിയമനടപടി തീരുംമുമ്പ് തിരിച്ചെടുത്തത് തെറ്റ്: കോടിയേരി

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ നിയമനടപടികള്‍ പൂര്‍ത്തിയാകും മുമ്പ് തിരിച്ചെടുത്ത നടപടി തെറ്റെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തെറ്റ് അവര്‍ തിരുത്തുമെന്നാണ് കരുതുന്നത്. അതിനുള്ള നടപടികള്‍ അവര്‍ എടുത്തുതുടങ്ങിയെന്നാണ് അറിയുന്നത്.

അതേസമയം അമ്മയിലെ ഇടതു പ്രതിനിധികള്‍ സി.പി.എം. അംഗങ്ങളല്ല. അതിനാല്‍ അവരോടു വിശദീകരണം തേടേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. അതു വളച്ചൊടിക്കാന്‍ നോക്കേണ്ട. പലര്‍ക്കും പല കാഴ്ച്ചപ്പാടുണ്ടാകാം.
ഈ വിഷയവുമായി ബന്ധപ്പെടുത്തി നടന്‍ മോഹന്‍ലാലിനെതിരേ ഒരുവിഭാഗം തിരിഞ്ഞതിനെയും അംഗീകരിക്കാനാകില്ല. അത്തരം നീക്കം നടത്തേണ്ട കാര്യമില്ല. അതിനെയും അംഗീകരിക്കുന്നില്ല.

Read more topics: amma, dileep, kodiyeri balakrishnan,
English summary
kodiyeri balakrishnan about dileep amma issue
topbanner

More News from this section

Subscribe by Email