Friday March 22nd, 2019 - 9:53:am
topbanner
topbanner

പ്രളയം: കൊടിയത്തൂരിലെ പ്രളയബാധിത പ്രദേശവും വീടുകളും അസ്‌ലം ചെറുവാടിയും സംഘവും സന്ദര്‍ശിച്ചു

princy
പ്രളയം: കൊടിയത്തൂരിലെ പ്രളയബാധിത പ്രദേശവും വീടുകളും അസ്‌ലം ചെറുവാടിയും സംഘവും സന്ദര്‍ശിച്ചു

കൊടിയത്തൂര്‍: പ്രളയക്കെടുതിയിലകപ്പെട്ട കൊടിയത്തൂര്‍ പഞ്ചായത്തിലെ കാരാട്ട് പ്രദേശത്തെ വീടുകള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടിയും സംഘവും സന്ദര്‍ശിച്ചു. കാരാട്ട് കുളിക്കടവ് റോഡിന്റെ ടാറിംങ്ങ് പൂര്‍ത്തീകരിച്ചതും കോണ്‍ക്രീറ്റ് ചെയ്തതും ഒന്നാം വാര്‍ഡ് മെമ്പര്‍ സാറ ടീച്ചറോടൊപ്പം നോക്കിക്കണ്ടു.

കാരാട്ട് കുളിക്കടവിന്റെ പുനരുദ്ധാരണം എത്രയും വേഗം ആരംഭിക്കുവാനുള്ള ശ്രമം തുടരുമെന്ന് മെമ്പര്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദു മാസ്റ്റര്‍, സാലിം ജീറോഡ്, ഹമീദ് കൊടിയത്തൂര്‍, റഫീഖ് കുറ്റിയോട്ട്, സഫീറ കൊളായില്‍, ജാഫര്‍ പുതുക്കുടി, പി.പി.അഷ്‌റഫ്, വി.കെ. സത്താര്‍, കെ.സി. ഉണ്ണിച്ചേക്കു, മുംതാസ് കൊളായില്‍, പി.വി.ആയിശക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.

Viral News

Read more topics: flood, kerala, visit, kodiyathur,
English summary
Flood: flood victims and homes in Kodiyathur were visited
topbanner

More News from this section

Subscribe by Email