Monday June 18th, 2018 - 3:23:am
topbanner
Breaking News

കൊച്ചിയിൽ വീട്ടുകാരെ ബന്ദികളാക്കി കവർച്ച : പ്രതികളെ സഹായിച്ചയാൾ പിടിയിൽ

NewsDesk
കൊച്ചിയിൽ വീട്ടുകാരെ ബന്ദികളാക്കി കവർച്ച : പ്രതികളെ സഹായിച്ചയാൾ പിടിയിൽ

ബെംഗളൂര:∙കൊച്ചിയെ നടുക്കി വീട്ടുകാരെ ബന്ദികളാക്കി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ . പ്രതികളെ സഹായിച്ച ഷെമീമാണ് ബെംഗളൂരുവിൽ നിന്നു പിടിയിലായത്. അതേസമയം, കഴിഞ്ഞ ദിവസം ഡൽഹിയിൽ അറസ്റ്റിലായ ബംഗ്ലദേശ് സ്വദേശി ഷെംസാദ് (30), ഡൽഹി സ്വദേശികളായ റോണി (18), അർഷാദ് (20) എന്നിവരെ കൊച്ചിയിലെത്തിച്ചു.

കവർച്ചയിൽ പ്രതികളെ സഹായിച്ചയാളാണ് മുഖ്യപ്രതി നൂർഖാൻ എന്ന നസീർഖാന്റെ മരുമകനായ ഷെമീം. കവർച്ചയ്ക്ക് ശേഷം നൂർഖാന്റെ മൊബൈൽ ഫോൺ ഷെമീമിന്റെ പക്കലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാൾ വഴി മറ്റു പ്രതികളിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം ഡൽഹിയിൽ അറസ്റ്റിലായ അർഷാദ്, ഷെഹ്സാദ്, റോണി എന്നിവരെ കൊച്ചിയിലെത്തിച്ചു. പുലർച്ചെ അഞ്ചരയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിച്ച ഇവരെ തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഡിസംബർ 15നു പുലർച്ചെ എറണാകുളം പുല്ലേപ്പടിയിലും 16നു പുലർച്ചെ തൃപ്പൂണിത്തുറ എരൂരിലുമാണു കവർച്ച നടന്നത്. പുല്ലേപ്പടിയിലെ വീട്ടിൽ വയോധികയെ ബന്ദിയാക്കി അഞ്ചു പവനും എരൂർ എസ്എംപി കോളനി റോഡിലെ വീട്ടിൽ ഗൃഹനാഥനെ തലയ്ക്കടിച്ചുവീഴ്ത്തിയും വീട്ടുകാരെ കെട്ടിയിട്ടും 54 പവനും 20,000 രൂപയുമാണു കവർന്നത്.

Read more topics: kochi, robbery, arrest,
English summary
kochi robbery arrest Bangalore

More News from this section

Subscribe by Email