Tuesday August 21st, 2018 - 6:31:am
topbanner

മരട് സ്കൂൾ ബസ് അപകടം; ആദിത്യൻ എസ്.നായരുടെ സംസ്ക്കാരം മുളക്കുഴയിലെ വീട്ടുവളപ്പിൽ നടന്നു

Aswani
മരട് സ്കൂൾ ബസ് അപകടം; ആദിത്യൻ എസ്.നായരുടെ സംസ്ക്കാരം മുളക്കുഴയിലെ വീട്ടുവളപ്പിൽ നടന്നു

ചെങ്ങന്നൂർ: മരടിൽ സ്കൂൾ ബസ് ക്ഷേത്രക്കുളത്തിലേക്കു മറിഞ്ഞു മരിച്ച മുളക്കുഴ ഗവ: ഹയർ സെക്കന്ററിസ്കൂളിന് വടക്കുവശം ശ്രീനിലയം ഒറ്റപ്ലാവിൽ വീട്ടിൽ  ശ്രീജിത്ത് കെ നായരു ടെ യും പ്രിയയുടെയും ഏക മകൻ ആദിത്യൻ എസ്.നായർ ( നാലര ) യുടെ സംസ്ക്കാരം ചൊവ്വാഴ്ച മുളക്കുഴയിലെ വീട്ടുവളപ്പിൽ നടന്നു.

എറണാകുളം കാസിനോ ഹോട്ടലിൽ ഹ്യൂമൻ റിസോഴ്സ് ഓഫീസറായി പിതാവ് ശ്രീജിത്ത് ജോലി ചെയ്യുന്നതിനാൽ കഴിഞ്ഞ നാലു വർഷമായി കൊച്ചിയിൽ ആണ് കുടുംബസമേതം ഇവർ താമസിച്ചു വരുന്നത്. പത്തനംതിട്ട പൂവത്തുർ സ്വദേശിനിയാണ് മാതാവ് പ്രിയ.

കൃഷ്ണൻകുട്ടി നായർ വിലാസിനി ദമ്പതികളുടെ ചെറുമകനാണ് ആദിത്യൻ. എറണാകുളത്തുള്ള ശ്രീജിത്തിന്റെ അമ്മാവനാണ് വൈകിട്ട് 4 മണിക്ക് മുളക്കുഴയിലേക്ക് അപകടവിവരം അറിയിക്കുന്നത്. വിവരമറിഞ്ഞകൃഷ്ണൻകുട്ടി നായർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ കഴിഞ്ഞ മാസം 28ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ഇവർ കുടുംബസമേതം എത്തിയിരുന്നു. അന്നു വൈകിട്ട് തന്നെ എറണാകുളത്തേക്ക് തിരികെമടങ്ങിപ്പോവുകയും ചെയ്തു.

English summary
marad school accident; Adithyan S Nair's funeral was done at the Mulakuzha
topbanner

More News from this section

Subscribe by Email