Wednesday September 26th, 2018 - 4:54:pm
topbanner

കെ കെ രമയെ അധിക്ഷേപിച്ച് വിജയാഹ്ലാദം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

NewsDesk
കെ കെ രമയെ അധിക്ഷേപിച്ച് വിജയാഹ്ലാദം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

കോഴിക്കോട്: സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിലേറിയതിന്റെ ആഹ്ലാദ പ്രകടനം അതിരു കടന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം.

ആര്‍എംപി നേതാവും വടകരയിലെ സ്ഥാനാര്‍ഥിയുമായിരുന്ന കെ കെ രമയുടെ വേഷംകെട്ടി റോഡില്‍ പേക്കൂത്തു കാട്ടിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. നേരത്തെ മാട്ടൂലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വനിതാ സ്ഥാനാര്‍ഥിയെ, വേഷം കെട്ടി അപമാനിച്ചിരുന്നു.

ഇതിന് സമാനമായാണ് കോഴിക്കോട് നടന്ന ആഹ്ലാദ പ്രകടനത്തിലെ സിപിഎം പ്രവര്‍ത്തകരുടെ പേക്കൂത്ത്. രമ രാഷ്ട്രീയ എതിരാളിയാണെങ്കിലും അവരെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പ്രവര്‍ത്തി സിപിഎമ്മിന്റെ വിജയത്തിന്റെ മാറ്റു കുറയ്ക്കുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു.

നേരത്തെ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് രമ നടത്തിയ പരിക്കു നാടകമാണ് ആഹ്ലാദപ്രകടനത്തിനിടയില്‍ അവരെ അവഹേളിക്കുന്നതിലേക്ക് നയിച്ചത്. ഇതു സംബന്ധിച്ച് രമ പരാതിയൊന്നും നല്‍കിയിട്ടില്ലെങ്കിലും പ്രവര്‍ത്തകര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

മന്ത്രി ജയലക്ഷ്മിയെ തോല്‍പ്പിച്ചത് ആദിവാസി നേതാവ്

തന്റെ തോല്‍വിയുടെ കാരണമെന്ത്; കെ ബാബു പറയുന്നു

ആ ലിപ്ലോക്ക് കാജലിന്റെ സമ്മതത്തോടെയല്ല: വിവാദ ചിത്രം പുറത്ത്

Read more topics: kk rama, cpm, worker, kozhikode
English summary
kk rama abused by cpm workers in kozhikode
topbanner

More News from this section

Subscribe by Email