Thursday February 21st, 2019 - 1:45:pm
topbanner

പുത്തന്‍ കാര്‍ഷിക പരിഷ്‌ക്കരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം: കിസാന്‍ സഭ

NewsDesk
പുത്തന്‍ കാര്‍ഷിക പരിഷ്‌ക്കരണത്തിന്  സര്‍ക്കാര്‍ മുന്‍കൈയെടുക്കണം:  കിസാന്‍ സഭ

മലപ്പുറം : കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കാര്‍ഷിക വിരുദ്ധ സമീപനം രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്കു നയിക്കുകയാണെന്നും ഇതിനെതിരായി ശക്തമായ ഐക്യ കര്‍ഷക സമരങ്ങള്‍ ഉയര്‍ന്നു വരേണ്ടതാണെന്നും സിപി ഐ നേതാവും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ അജിത്ത് കൊളാടി പറഞ്ഞു. കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സഭ കലക്‌ട്രേററ്റിനു മുന്നില്‍ നടത്തിയ കര്‍ഷക സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പുത്തന്‍ കാര്‍ഷിക പരിഷ്‌ക്കരണത്തിന് ജനങ്ങളും സര്‍ക്കാറും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് എം എ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ സംസ്ഥാന ട്രഷറര്‍ തുളസിദാസ് മേനോന്‍, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി സുബ്രഹ്മണ്യന്‍, കിസാന്‍ സഭ സംസ്ഥാന കൗണ്‍സില്‍ അംഗം മുക്കം ചന്ദ്രന്‍, നിര്‍മ്മാണ തൊഴിലാളി യുണിയന്‍ ജില്ലാ സെക്രട്ടറി എം എ റസാഖ്, കെ എം മുഹമ്മദലി, പി ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. സി കെ മൊയ്തീന്‍, പി കെ ജനാര്‍ദ്ദനന്‍, ഇ. അബ്ദു. എ പി സുബ്രഹ്മണ്യന്‍, ടി അബ്ദു, ജി. സുരേഷ് കുമാര്‍, ബാബു കൊട്ടപ്പുറം, പി ടി വേലുക്കുട്ടി മാസ്റ്റര്‍, വി വി ആര്‍ പിള്ള, പുലത്ത് കുഞ്ഞു, ബഷീര്‍ കിണറടപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Viral News

Read more topics: kisan saba, ajith koladi
English summary
kisan saba malappuram ajith koladi
topbanner

More News from this section

Subscribe by Email