Monday May 21st, 2018 - 8:38:pm
topbanner

കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന കലോത്സവത്തിന് ഗ്രീന്‍പ്രോട്ടോക്കോള്‍ : അഭിനന്ദിച്ച് മന്ത്രി കെ.രാജു

NewsDesk
കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന കലോത്സവത്തിന് ഗ്രീന്‍പ്രോട്ടോക്കോള്‍ : അഭിനന്ദിച്ച് മന്ത്രി കെ.രാജു

പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന കലോത്സവത്തിന് ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമാക്കാനുള്ള വിദ്യാര്‍ത്ഥികളുടേയും സംഘാടക സമിതിയുടേയും തീരുമാനം മാതൃകാപരമാ ണെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു. ആരോഗ്യ സര്‍വകലാശാല സംസ്ഥാന കലോത്സവമായ ബാന്‍സുരി 2017 ന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദമായി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിയാരം മെഡിക്കല്‍ കോളേജിനുള്ളില്‍ എത്തുന്നത് ഇതാദ്യമായാണ്. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് അജണ്ടയായ മന്ത്രിസഭായോഗത്തില്‍ കോളേജിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. വളരെ അപ്രതീക്ഷിതമായുണ്ടായ ഈ ഭാഗ്യത്തില്‍ അഭിമാനമുണ്ട്.

കലോത്സവത്തിന് ചുരുങ്ങിയ സമയം മാത്രമാണ് ഇനി മുന്നിലുള്ളത്. സോണല്‍ മത്സരങ്ങളിലെ വിജയികളാണ് ഇവിടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത് എന്നതിനാല്‍ ഓരോ സോണുകളിലേയും മികച്ച പ്രതിഭകളാവും ഇവിടെ മാറ്റുരയ്ക്കുക. ആരോഗ്യ സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതും മാതൃകാപരവുമായ കലോത്സവമായി ബാന്‍സുരി 2017 നെ മാറ്റാന്‍ സാധിക്കണമെന്നും സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

സംഘാടക സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, ആശുപത്രി എം.ഡി കെ രവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.സുധാകരന്‍, സംഘാടക സമിതി ജനറല്‍കണ്‍വീനര്‍ കെ.മുഹമ്മദ് സിറാജ, മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി.കെ.ശില്‍പ എന്നിവര്‍ പ്രസംഗിച്ചു.

 

--

English summary
kerala health university kalolsavam pariyaram

More News from this section

Subscribe by Email