Thursday November 15th, 2018 - 11:02:pm
topbanner

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശശിധരന്‍ നായര്‍ വിരമിച്ചു

NewsDesk
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശശിധരന്‍ നായര്‍ വിരമിച്ചു

കാലാവധി പൂര്‍ത്തിയാക്കി കെ. ശശിധരന്‍ നായര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും വെളളിയാഴ്ച വിരമിച്ചു. 2011 ഏപ്രില്‍ 18 നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റയദ്ദേഹം 65 വയസ്സ് പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്നാണ് വെളളിയാഴ്ച വിരമിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഞ്ചാമത്തെ കമ്മീഷണറാണ് കെ. ശശിധരന്‍ നായര്‍. എം.എസ്.കെ രാമസ്വാമി, എം.എസ് ജോസഫ്, എന്‍.മോഹന്‍ദാസ്, പി.കമാല്‍കുട്ടി എന്നിവരാണ് മുമ്പ് കമ്മീഷണര്‍ സ്ഥാനം വഹിച്ചിട്ടുള്ളത്. സ്ഥാനമൊഴിഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ യാത്രയയപ്പ് നല്‍കി.

പത്തനംതിട്ട അടൂര്‍ ഇളംഗമംഗലത്ത് വി. കൃഷ്ണന്‍ നായരുടെയും പി.കെ. കമലാക്ഷിയുടെയും മകനായി 1955 ഫെബ്രുവരി 20-ന് ജനിച്ച കെ. ശശിധരന്‍ നായര്‍ കളക്കട ഹൈസ്‌കൂള്‍, പന്തളം എന്‍. എസ്. എസ് കോളേജ്, ബാഗ്ലൂര്‍ ലാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

അടൂര്‍, പത്തനംതിട്ട കോടതികളിലെ പത്തു വര്‍ഷത്തെ അഭിഭാഷകവൃത്തിക്കു ശേഷം 1985-ല്‍ അദ്ദേഹം മുന്‍സിഫ് ആയി നിയമിതനായി. 2001-ല്‍ ജില്ലാ ജഡ്ജിയായ അദ്ദേഹം കൊല്ലത്തും തിരുവനന്തപുരത്തും കോട്ടയത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിയമസെക്രട്ടറിയായി 2009-ല്‍ ചുമതലയേറ്റ അദ്ദേഹം 2011-ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച വേളയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെട്ടത്.

Read more topics: kerala, election commissioner,
English summary
kerala election commissioner K sasidharan nair retired
topbanner

More News from this section

Subscribe by Email