topbanner
Thursday November 23rd, 2017 - 8:47:am
topbanner
Breaking News

അരിയുടെ നിലവാരം ഉറപ്പുവരുത്തണമെന്ന് കെ. സി വേണുഗോപാൽ എം.പി

NewsDesk
അരിയുടെ നിലവാരം ഉറപ്പുവരുത്തണമെന്ന് കെ. സി വേണുഗോപാൽ എം.പി

ആലപ്പുഴ: സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി മാതൃകാപരമായി നടപ്പാക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നൽകി.

ഉച്ചഭക്ഷണത്തിനെത്തിക്കുന്ന അരിയുടെ ഗുണനിലവാരം സംബന്ധിച്ച് പരാതികൾ വ്യാപകമാണെന്നും ഇക്കാര്യത്തിൽ ഗുണനിലവാരം ഉറപ്പു വരുത്താൻ സിവിൽ സപ്ലൈസ് കോർപറേഷൻ നടപടി സ്വീകരിക്കണമെന്നും പദ്ധതിയുടെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ അവലോകന യോഗത്തിൽ എം.പി പറഞ്ഞു.

പല സ്കൂളുകളിലും ടോയ്‌ലറ്റുകളോട് ചേർന്നാണ് പാചകപുരകൾ . എ.ഇ.ഒമാർ തങ്ങളുടെ പരിധിയിലുള്ള സ്കൂളുകളിലെ പാചകപ്പുരകൾ സന്ദർശിച്ച് തത് സ്ഥിതി റിപ്പോർട്ട് അടുത്തമാസം പത്തിനകം നൽകണമെന്നും നിർദ്ദേശം നൽകി. കളക്ടർ വീണ .എൻ. മാധവൻ, ജില്ലാ വിദ്യാഭ്യസ ഉപഡയറക്ടർ, എ.ഇ.ഒമാർ, ഡി.ഇ.ഒ മാർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: alappuzha, kc venugopal,
English summary
kc venugopal about rice quality
topbanner topbanner

More News from this section

Subscribe by Email