Sunday June 16th, 2019 - 8:23:am
topbanner
topbanner

കെ.സി.ജോസഫ് എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് നിസാര പരിക്ക്

NewsDesk
കെ.സി.ജോസഫ് എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് നിസാര പരിക്ക്

തളിപ്പറമ്പ്: കെ.സി.ജോസഫ് എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ 9.45 ന് ദേശീയ പാതയിൽ തൃച്ചംബരം പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. പൂക്കോത്ത് തെരുസ്വദേശി ദിനേശനാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ദിനേശന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. മണ്ടലത്തേക്ക് പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന എം എൽ എ സഞ്ചരിച്ച ഇന്നോവകാറും തൃച്ചംബരം പെട്രോൾ പമ്പിൽ നിന്നും പെട്രോൾ അടിച്ച് റോഡിലേക്കിറങ്ങുകയായിരുന്ന ബുളളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്.

കാറിന്റെ മുൻഭാഗത്തും ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റയാൾക്ക് പരാതിയില്ലാത്തതിനാൽ എം എൽ എ പിന്നീട് അതേ കാറിൽ തന്നെ മണ്ടലത്തേക്ക് പോയി.

Read more topics: Taliparamba, kc joseph, car, accident,
English summary
kc joseph mla car accident taliparamba
topbanner

More News from this section

Subscribe by Email