Wednesday November 14th, 2018 - 12:55:pm
topbanner

കട്ടപ്പന അഞ്ചുരുളി തടാകത്തിൽ മീൻ പിടിക്കുന്നതിനിടയിൽ ഒരാൾ മരിച്ചു

NewsDesk
കട്ടപ്പന അഞ്ചുരുളി തടാകത്തിൽ മീൻ പിടിക്കുന്നതിനിടയിൽ ഒരാൾ മരിച്ചു

കട്ടപ്പന: മീൻ പിടിക്കുന്നതിനിടയിൽ അഞ്ചുരുളി തടാകത്തിൽ വീണ് ഒരാൾ മരിച്ചു. കട്ടപ്പനയിലെ രശ്മി സ്റ്റുഡിയോ ഉടമ കാഞ്ചിയാർ ലബ്ബക്കട കാവടിക്കവല പറപ്പള്ളിൽ ഉലഹന്നാൻ മകൻ  റ്റി.യു തോമസാണ്് ( ജോയിച്ചൻ52) മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മറ്റപ്പള്ളി രാഘവൻ കാനത്തിന് സമീപം മീൻ പിടിക്കുന്നതിനായി സുഹൃത്തുക്കളോടൊപ്പമാണ് തോമസ് പോയത്. അർദ്ധരാത്രിയോടെ സുഹൃത്തുക്കൾ മടങ്ങി പോന്നെങ്കിലും തോമസ് തടാകത്തിനരികിൽ താൽക്കാലികമായി നിർമ്മിച്ച ഷെഡിൽ തങ്ങുകയായിരുന്നു. സ്ഥിരമായി മീൻ പിടിക്കാൻ പോകാറുള്ള തോമസ് പിറ്റേന്നാണ് മടങ്ങി വരാറുള്ളത്.

എന്നാൽ ഉച്ചകഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് തോമസിന്റെ സുഹൃത്ത് മീൻപിടിക്കാൻ പോകുന്ന കോഴിമല സ്വദേശി രാജപ്പനോട് വിവരം പറയുകയും ഇയാൾ നടത്തിയ അന്വേഷണത്തിൽ രാഘവൻ കാനത്തിന് സമീപം മൃതദേഹം പൊങ്ങികിടക്കുന്നതാണ് കണ്ടത്.  

കട്ടപ്പനയിൽ നിന്ന് എസ്.ഐ ടി.സി മുരുകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കട്ടപ്പനയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കരാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബിന്ദുവാണ് ഭാര്യ. എകമകൾ രശ്മി.

Read more topics: kattappana, idukki,
English summary
kattappana anchuruli river fisherman
topbanner

More News from this section

Subscribe by Email