Tuesday December 11th, 2018 - 3:15:pm
topbanner

ജനങ്ങളുടെ കാട്ടാനപ്പേടിയകറ്റാന്‍ കുങ്കിയാന എത്തി

NewsDesk
ജനങ്ങളുടെ കാട്ടാനപ്പേടിയകറ്റാന്‍ കുങ്കിയാന എത്തി

പാലക്കാട്: ജനങ്ങളുടെ കാട്ടാനപ്പേടിയകറ്റാന്‍ കുങ്കിയാന എത്തി. വനം വകുപ്പ് പാലക്കാട് ഡിവിഷനു കീഴിലെ ജനവാസമേഖലകളില്‍ വര്‍ധിക്കുന്ന കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായാണ് തമിഴ്‌നാട് മുതുതല തൊപ്പക്കാട് ആന പരിശീലന കേന്ദ്രത്തില്‍ നിന്ന് പരിശീലനം ലഭിച്ച മുത്തങ്ങയിലെ സൂര്യ (34) എന്ന കുങ്കിയാന എത്തിയത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള ധോണി സാറ്റലൈറ്റ് കേന്ദ്രത്തില്‍ ഇന്നലെ എത്തിച്ച ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഈ ആനയോടൊപ്പം കൊണ്ടുവരാനിരുന്ന കോന്നി സുരേന്ദ്രന്‍ (20)നെ മദപ്പാട് കാരണം എത്തിക്കാനായില്ല.

14 ലക്ഷം ചെലവഴിച്ചാണ് ആനകളെ മൂന്നു മാസത്തെ പരിശീലനത്തിനയച്ചത്. വാളയാര്‍, ഒലവക്കോട് റെയിഞ്ചുകളിലാണ് ഇവയുടെ സേവനം ആദ്യം ലഭ്യമാക്കുക. ധോണി മേഖലയില്‍ ഇന്ന് മുതല്‍ സൂര്യ എന്ന കുങ്കിയാനയെ ഉപയോഗിച്ച് പട്രോളിങ് നടത്തും. അരിമണിക്കാട്, പന്നിമട, ആറങ്ങോട്ടുകുളമ്പ്, ഊരോലി, ധോണി, കോര്‍മ, ഞാറക്കോട്, പുളിയംപുള്ളി, പരുത്തി, തുടങ്ങി കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പട്രോളിങ്. കാടിറങ്ങി വരുന്ന ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റി വിടുകയാണ് കുങ്കിയാനയുടെ ജോലി.

കാടു കയറാത്ത ആനയെ ബലം പ്രയോഗിച്ചും അടവുകള്‍ പയറ്റിയുമാണ് കാടു കയറ്റുക. കൂടാതെ കാട്ടാനകള്‍ സ്ഥിരമായി വരുന്ന പ്രദേശങ്ങളില്‍ കുങ്കികള്‍ തമ്പടിക്കും. അതിനാല്‍ കാട്ടാനകള്‍ ഇവിടേക്കുള്ള സഞ്ചാരം കുറയ്ക്കും. വയനാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കുങ്കിയാനകളെ പരീക്ഷിക്കാന്‍ തീരുമാനിച്ചത്. കാട്ടാനശല്യം കുറയുന്നതു വരെ കുങ്കിയാനകള്‍ ധോണിയില്‍ ഉണ്ടാകുമെന്ന് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.

Read more topics: palakkad, kunikyana,
English summary
kattanapedi akattan kunikiyana ethi
topbanner

More News from this section

Subscribe by Email