Tuesday April 24th, 2018 - 6:13:pm
topbanner

കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് മൗനജാഥ നടത്തി

SNEHA
കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് മൗനജാഥ നടത്തി

തളിപ്പറമ്പ് : കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച് തളിപ്പറമ്പിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മൗനജാഥ നടത്തി. ആലിങ്കീല്‍ തീയറ്ററിന് സമീപത്ത് നിന്നാണ് പ്രകടനം തുടങ്ങിയത്. നഗരം ചുറ്റി ടൗണ്‍ സ്‌ക്വയറിനു സമീപം സമാപിച്ചു.

ഡോ.നഫീസ ബേബി, സുബൈര്‍ സൂപ്പര്‍ വിഷന്‍, കെ.എസ് റിയാസ് സംസാരിച്ചു. മൗനജാഥക്ക് ചലച്ചിത്ര താരം നിഖില വിമല്‍, നഗരസഭാ കൗണ്‍സിലര്‍ എം.കെ ഷബിത, വിജയ് അയ്യര്‍, അഖില വിമല്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
kathwa incident silent march

More News from this section

Subscribe by Email