topbanner
Saturday November 25th, 2017 - 11:12:am
topbanner
Breaking News

റബര്‍ വിലയിടിവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കത്തോലിക്കാ സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കും: അല്‍ഫോന്‍സ് കണ്ണന്താനം

suvitha
റബര്‍ വിലയിടിവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കത്തോലിക്കാ സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കും: അല്‍ഫോന്‍സ് കണ്ണന്താനം

പാലാ: കസതൂരിരംഗന്‍, റബര്‍ വിലയിടിവ് തുടങ്ങിയവ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കത്തോലിക്കാ സഭയ്ക്കുള്ള ആശങ്കകള്‍ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. പാലാ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച് മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുമായി സംസാരിക്കുകയായിരുന്നു അദേഹം. കസ്തൂരിരംഗന്‍ വിഷയത്തില്‍ നിലവിലുള്ള പ്രകൃതിയ സംരക്ഷിക്കുന്നതിനും കർഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ഒരുപോലെ പ്രാധാന്യം നല്‍കും.

എല്ലാവരെയും ഒരുപോലെ യോജിപ്പിച്ചു കൊണ്ടുപോകണമെന്ന മോദി സര്‍ക്കാരിന്റെ നയം നടപ്പിലാക്കും.എല്ലാവരോടും കരുണ ചെയ്യുകയെന്ന നയമാണ് സര്‍ക്കാരിന്റേത്.അതായിരുന്നു ക്രിസ്തുവിന്റെ മാര്‍ഗ്ഗവും. ഒറ്റപ്പെട്ട ചില കൊലപാതകങ്ങളും അക്രമസംഭവങ്ങളും ചിലയിടങ്ങളില്‍ ഉണ്ടായേക്കാം. അമേരിക്കയില്‍ പോലും വിവിധ അക്രമസംഭവങ്ങളില്‍ നിരവധി ആളുകള്‍ കൊല്ലപ്പെടുന്നുണ്ട്.മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയുടെ പിന്തുണ വേണമെന്നും അദേഹം പറഞ്ഞു.

ടൂറിസം മേഖലയില്‍ കേരളത്തിന് നല്ല സാദ്ധ്യതകളുണ്ട്. മോദി സര്‍ക്കാരിന്റെ സദ്ഗുണങ്ങള്‍ നേടിയെടുക്കുന്നതില്‍ കേരളം കുറച്ച്കൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ശബരി റെയില്‍വേയുടെ സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വൈകുന്നത് ഇത്തരം കാര്യക്ഷമതയില്ലായ്മയുടെ ഉദാഹരണമാണന്നും അദേഹം പറഞ്ഞു. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രി പദം പ്രതീക്ഷയേകുന്നതായി പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍ പറഞ്ഞു.

സഭയ്ക്ക് ശുഭാപ്തി വിശ്വാസമുണ്ടന്നും മാര്‍ ജേക്കബ്ബ് മുരിക്കന്‍ പറഞ്ഞു. വികാരി ജനറാളന്‍മാരായ ഫാ.ജോസഫ് കൊല്ലംപറമ്പില്‍,ഫാ.ജോസഫ് മലേപ്പറമ്പില്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍.ഹരി,നോബിള്‍ മാത്യു,സോമശേഖരന്‍ തച്ചേട്ട്,ബി.വിജയകുമാര്‍,ജി.രണ്‍്ജിത്,അനില്‍ നാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു

English summary
kasthoori rangan: The Catholic Church's concerns will be resolved in the subjects such as rubber depreciation; Alphons Kannanthanam
topbanner topbanner

More News from this section

Subscribe by Email