topbanner
Sunday July 23rd, 2017 - 4:21:am
topbanner

ഇൗ വർഷം വീണ്ടും കാസർകോട് ജില്ലാതല പട്ടയമേള നടത്തും: റവന്യൂമന്ത്രി

suvitha
ഇൗ വർഷം വീണ്ടും കാസർകോട് ജില്ലാതല പട്ടയമേള നടത്തും: റവന്യൂമന്ത്രി

കാസർകോട്: കാസർകോട് ജില്ലയിലെ ഭൂരഹിതരായ മുഴുവനാളുകൾക്കും ഭൂമി ലഭിക്കുന്നതിനായി ഇൗ വർഷം ഒടുവിൽ വീണ്ടും ജില്ലാതല പട്ടയമേള നടത്തുമെന്ന് റവന്യൂ വകുപ്പ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അർഹരായ ഭൂരഹിതരെ കണ്ടെത്തുന്നതിന് വില്ലേജ്തല അദാലത്ത് നടത്തണം. ക്വാർട്ടേഴ്സുകളിലും മറ്റും താമസിക്കുന്ന ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവർക്ക് ഭൂമി കിട്ടുമെന്ന് ഉറപ്പ് വരുത്തണം. കഴിഞ്ഞ പട്ടയമേളയ്ക്ക് ലഭിച്ച 7000 അപേക്ഷകളിൽ 2247 അപേക്ഷകളാണ് തീർപ്പാക്കിയത്.

അവശേഷിക്കുന്ന അപേക്ഷകൾ പുന:പരിശോധിക്കണം. അർഹതയുളള മാനുഷിക പരിഗണന അർഹിക്കുന്ന ഭൂരഹിതർക്ക് പട്ടയം നൽകണം. പതിറ്റാണ്ടുകളായി കൈവശഭൂമിയിൽ പട്ടയത്തിനായി കാത്തിരിക്കുന്നവർക്ക് അനുവദനീയമായ ഭൂമിക്ക് പട്ടയം നൽകുകയും കൂടുതലുളള ഭൂമിയ്ക്ക് ന്യായവില സർക്കാറിലേക്ക് ഇൗടാക്കി ഭൂമി നൽകുകയും വേണമെന്ന് മന്ത്രി പറഞ്ഞു. മലയോര പ്രദേശങ്ങളിൽ രണ്ട് ഏക്കറും തീരദേശങ്ങളിൽ ഒരേക്കറും ഭൂമിക്കാണ് കൈവശാവകാശ രേഖ നൽകുന്നത്.

ഇതിൽ കൂടുതൽ ഭൂമി കൈവശമുളളവർ ന്യായവില നൽകി ഭൂമി സ്വന്തമാക്കണം. ജില്ലയിൽ ഭൂമി കയ്യേറ്റം അനുവദിക്കില്ല. ഭൂമി കയ്യേറ്റമുണ്ടായാൽ വില്ലേജ് ഒാഫീസർക്കെതിരെ നടപടി സ്വീകരിക്കും. 1977 ജനുവരി ഒന്നിന് മുമ്പ് വനംഭൂമിയിൽ താമസിച്ചുവരുന്നവർക്ക് കൈവശാവകാശ രേഖ നൽകും. പുതിയ അപേക്ഷകർക്ക് എത്രഭൂമി നൽകാമെന്നതിന് മാനദണ്ഡമുണ്ടാകും. കയ്യേറ്റങ്ങൾക്ക് നിയമസാധുതയില്ല. പരാതി ലഭിച്ച ബേഡഡുക്ക, കുറ്റിക്കോൽ, പനയാൽ, പാടി, കാസർകോട് വില്ലേജുകളിൽ ഭൂമി കയ്യേറ്റം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.

ഭൂരഹിതർ നൽകിയ അപേക്ഷകളിൽ ഉദ്യോഗസ്ഥർ ഏകപക്ഷീയമായി നിരസിക്കരുത്. അപേക്ഷകൾ ജനപ്രതിനിധികൾ ഉൾപ്പെട്ട ലാന്റ് അസൈൻമെന്റ് കമ്മിറ്റിയുടെ മുമ്പാകെ സമർപ്പിക്കണം. ഭൂമി കയ്യേറ്റം തടയാൻ ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മുഴുവൻ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും ഭൂമി ഉറപ്പ് വരുത്തും. പട്ടികജാതി പട്ടികവർഗ കോളനികളിൽ കൈവശഭൂമിക്ക് പട്ടയം നൽകും.

ജില്ലയിലെ മിച്ചഭൂമിയുടെ കൃത്യമായ വിവരശേഖരണം നടത്തിയിട്ടുണ്ട്. അർഹരായ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുന്നതിനാണ് സർക്കാർ പ്രഥമപരിഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാകളക്ടർ ജീവൻബാബു കെ, ആർഡിഒ ഡോ. പി കെ ജയശ്രീ, എഡിഎം കെ അംബുജാക്ഷൻ, ഡെപ്യൂട്ടികളക്ടർമാരായ എച്ച് ദിനേശൻ, എൻ ദേവിദാസ്, തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

English summary
District-level Pattaya Festival will be held this year: Revenue Minister
topbanner topbanner

More News from this section

Subscribe by Email