Wednesday July 24th, 2019 - 5:53:am
topbanner
topbanner

സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച രവീശ തന്ത്രി കുണ്ടാറിന്റെ ബാനറുകള്‍ നശിപ്പിച്ചു

BI
സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച രവീശ തന്ത്രി കുണ്ടാറിന്റെ ബാനറുകള്‍ നശിപ്പിച്ചു

കാസറഗോഡ് ലോക്‌സഭാ മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിന്റെ പ്രചരണാര്‍ത്ഥം ബിജെപി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സ്ഥാപിച്ച ബാനറുകള്‍ നശിപ്പിച്ചു. ബാനറുകള്‍ സ്ഥാപിച്ച സഞ്ജീവ എന്ന വ്യക്തിയുടെ വീടിനു നേരെ ആക്രമണം ഉണ്ടായി. വീട്ടുടമസ്ഥന്‍ ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്തു. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ദയാനന്ദന്‍ , വൈശാഖ് , ശ്രീജിത് എന്നിവരാണ് അക്രമം നടത്തിയതെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനന്‍ ആരോപിച്ചു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിട്ടുണ്ട്.

 

English summary
raveesha thanthri kundar flex board distroyed
topbanner

More News from this section

Subscribe by Email