Tuesday November 20th, 2018 - 5:22:pm
topbanner

കാസർഗോഡ്; ഭയമാണ് സാർ ഈ പാതാളക്കുഴിയിലൂടെയുള്ള യാത്ര...ഗതാഗത മന്ത്രിക്ക് വിദ്യാർത്ഥികളുടെ പോസ്റ്റ് കാർഡ്

Aswani
കാസർഗോഡ്; ഭയമാണ് സാർ ഈ പാതാളക്കുഴിയിലൂടെയുള്ള യാത്ര...ഗതാഗത മന്ത്രിക്ക് വിദ്യാർത്ഥികളുടെ പോസ്റ്റ് കാർഡ്

കാസർഗോഡ്: വിദ്യാർത്ഥികൾ ഉൾപ്പെടെ മരണങ്ങൾ തുടർക്കഥയാവുന്ന കാസർഗോഡ് ദേശീയ പാതയിലെ ശോചനീയവസ്ഥക്കെതിരെ പൊതുമരാമത്ത് മന്ത്രിക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെങ്കള ത്വൈബ സ്ക്കൂൾ വിദ്യാർത്ഥികൾ ആയിരം പോസ്റ്റ് കാർഡുകൾ അയച്ചു.

വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേരാണ് ദേശീയ പാതയിലൂടെ ദിവസവും യാത്ര ചെയ്യുന്നത്. കുഴികളിൽ വീണ് വാഹന അപകടങ്ങളും മരണങ്ങളും നിത്യ സംഭവമായ സാഹചര്യത്തിൽ ഈ പാതാള ക്കുഴിയിലൂടെ യാത്ര ചെയ്യാൻ ഞങ്ങൾക്ക് ഭയമാണെന്നും അടിയന്തിരമായി റോഡിലെ അറ്റകുറ്റ പണികൾ നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. അപകടത്തിൽ പെട്ട് മരണപ്പെട്ട കുടുംബാഗങ്ങൾക്ക് സർക്കാർ സഹായം നൽകണമെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ചികിത്സ സഹായം നടപ്പിലാക്കണമെന്നും വിദ്യാർത്ഥികൾ മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ചെയർമാൻ മുഷ്താഖ് ദാരിമി മൊഗ്രാൽ പുത്തുർ, സി ഇ ഒ റശീഖ്‌ ഹുദവി ഖാസി ലൈൻ, അർശാദ് മൊഗ്രാൽ പുത്തൂർ, ടീച്ചർമാരായ സജിന , മുഹ്സിന , മുഫീദ ,ഹസീന ,സുനൈറ, ഹാഫിള് ജാബിർ കണ്ണൂർ, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.

 

Read more topics: kasargod, national highway, hazard
English summary
Postcard of students to the Transport Minister about the hazards in road
topbanner

More News from this section

Subscribe by Email