Tuesday March 19th, 2019 - 1:32:am
topbanner
topbanner

എല്ലാവര്‍ക്കും സ്വന്തം വീടുള്ള ആദ്യസംസ്ഥാനമായി കേരളം മാറും: പാവപ്പെട്ടവര്‍ക്ക് വീടും അടിസ്ഥാന സൗകര്യവുമൊരുക്കലാണ് സര്‍ക്കാര്‍ ദൗത്യമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍

Aswani
എല്ലാവര്‍ക്കും സ്വന്തം വീടുള്ള ആദ്യസംസ്ഥാനമായി കേരളം മാറും: പാവപ്പെട്ടവര്‍ക്ക് വീടും അടിസ്ഥാന സൗകര്യവുമൊരുക്കലാണ് സര്‍ക്കാര്‍ ദൗത്യമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍

കാസർഗോഡ്:  എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യസംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീടും അടിസ്ഥാന സൗകര്യവുമൊരുക്കലാണ് സര്‍ക്കാര്‍ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

പാതിവഴിയില്‍ മുടങ്ങിക്കിടന്ന വീടുകളുടെ നിര്‍മ്മാണം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കി നീലേശ്വരം നഗരസഭ മുന്നിലെത്തിയതിന്റെ പ്രഖ്യാപനവും പി.എം.എ.വൈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള വിഹിതത്തിന്റെ ആദ്യഗഡു വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ലൈഫ് കേവലം ഭവനനിര്‍മ്മാണപദ്ധതി മാത്രമല്ല. വീടിനൊപ്പം മാന്യമായ ജീവിതസാഹചര്യം നല്‍കലും ലൈഫ് പദ്ധതിയുടെ ലക്ഷ്യമാണ്. തൊഴില്‍സൗകര്യം, വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം മെച്ചപ്പെടുത്താനുള്ള സാഹചര്യം, ഐടി ഉള്‍പ്പെടെയുള്ള തൊഴില്‍പരിശീലനം, നൈപുണ്യവികസനം, രോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമുള്ള പ്രത്യേക പരിചരണം, അങ്കണവാടി തുടങ്ങി വാസസ്ഥലങ്ങളില്‍ തന്നെ കഴിയാവുത്ര സൗകര്യങ്ങളും ജീവനോപാധിയും ലൈഫ് വിഭാവനം ചെയ്യുന്നുണ്ട്. ദുര്‍ബലജനവിഭാഗങ്ങളോട് സര്‍ക്കാരിനുള്ള കരുതലിന്റെ പ്രതിഫലനമാണ് രാജ്യത്തിന് മാതൃകയായ ഈ പദ്ധതി. മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാര്‍പ്പിടപ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനാവുമെന്ന് ലൈഫിന്റെ പ്രവര്‍ത്തനപുരോഗതി തെളിയിക്കുന്നു.

ഭൂമിയുള്ള ഭവനരഹിതര്‍, ഭൂമിയും വീടുമില്ലാത്തവര്‍, വീടുപണി തുടങ്ങി പാതിവഴിയില്‍ മുടങ്ങിപ്പോയവര്‍, പുറമ്പോക്കുകളിലും തീരദേശങ്ങളിലും തോട്ടം മേഖലകളിലും താല്‍ക്കാലികമായി താമസിക്കുന്നവര്‍, ഭൂമിക്ക് കൈവശരേഖയോ മറ്റ് രേഖകളോ ഇല്ലാത്തവര്‍ തുടങ്ങിയവരാണ് ലൈഫിന്റെ ഗുണഭോക്താക്കള്‍. ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് പ്രവേശിക്കാന്‍ പോകുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയും ബൃഹത്തായ ഒരു ഭവനനിര്‍മ്മാണദൗത്യം പ്രാവര്‍ത്തികമാകുത്. പദ്ധതി നിര്‍വഹണത്തിനായി ഹഡ്‌കോ നാലായിരം കോടി രൂപ വായ്പ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഹഡ്‌കോ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഹഡ്‌കോ വായ്പ ലൈഫ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏറെ സഹായകമാകും. ലൈഫിനൊപ്പം ആവിഷ്‌കരിച്ച ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം എന്നീ മിഷനുകള്‍ ജനപിന്തുണയോടെ പുരോഗമിക്കുകയാണ്. പുതിയ വീടുകളുടെ നിര്‍മ്മാണവും മുടങ്ങിപ്പോയ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കലും സമയബന്ധിതമായി നിര്‍വഹിക്കാന്‍ കഴിയണം. ഇക്കാര്യത്തില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ള സഹകരണവും പ്രയോജനപ്പെടുത്തണം-മന്ത്രി പറഞ്ഞു.

നീലേശ്വരം വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി, പി രാധ, എ കെ കുഞ്ഞികൃഷ്ണന്‍, ടി കുഞ്ഞിക്കണ്ണന്‍, പി എം സന്ധ്യ, പി പി മുഹമ്മദ് റാഫി, എം സാജിത, പി ഭാര്‍ഗവി, എം രാധാകൃഷ്ണന്‍നായര്‍, പി വിജയകുമാര്‍, വെങ്ങാട്ട്കുഞ്ഞിരാമന്‍, സി കെ കെ മാണിയൂര്‍, പി പി രാജു, കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ജോണ്‍ ഐമണ്‍, റസാക്ക് പുഴക്കര, എം ഗംഗാധരന്‍നായര്‍, ടി ടി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജന്‍ സ്വാഗതവും കെ പ്രമോദ് നന്ദിയും പറഞ്ഞു.

Viral News

Read more topics: kasargod,minister, tp ramakrishnan
English summary
Kerala will be the first state to have their own home: minister t p ramakrishnan
topbanner

More News from this section

Subscribe by Email