Wednesday November 21st, 2018 - 4:01:am
topbanner

കാസർകോഡിന്റെ കാര്‍ഷികഗ്രാമോത്സവം 'മഴപ്പൊലിമ' വരവായി

Aswani
കാസർകോഡിന്റെ കാര്‍ഷികഗ്രാമോത്സവം 'മഴപ്പൊലിമ' വരവായി

കാസർഗോഡ്: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന മഴപ്പൊലിമ-തരിശുരഹിത ഭൂമികാര്‍ഷിക പുനരാവിഷ്‌ക്കരണ ക്യാമ്പയിന്‍ ജൂലൈ ഒന്നു മുതല്‍ 30 വരെ സംഘടിപ്പിക്കും. ഞാറ്റുവേല കൃഷി അറിവുകള്‍ 'ചേറാണ് ചോറ്' എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചു 2017 മുതലാണ് 'മഴപ്പൊലിമ' കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.

1010 ഹെക്ടര്‍ തരിശുഭൂമി ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കണ്ടെത്തിയുട്ടുണ്ട്. ഈ ഭൂമിയില്‍ ഭക്ഷ്യ വിളകളായ നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയവ ജെഎല്‍ജികളുടെ നേതൃത്വത്തില്‍ കൃഷിചെയ്യും.

മഴപ്പൊലിമ നടത്തുന്ന വയലില്‍ കാര്‍ഷിക പദ്ധതികള്‍ ഉണര്‍ത്തുന്ന നാട്ടുകളികള്‍, കമ്പവലി, കാല്‍പന്തുകളി, ഓട്ടം, റിലേ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. കാര്‍ഷികമേളയോടനുബന്ധിച്ച് ചക്ക ഫെസ്റ്റും സംഘടിപ്പിക്കും. ജില്ലയില്‍ മഴപ്പൊലിമ നടത്തുന്ന സിഡിഎസുകളില്‍ നിന്നും മികച്ച പ്രവര്‍ത്തനം നടത്തുന്ന സിഡിഎസുകളില്‍ ജില്ലാതല പുരസ്‌ക്കാരം നല്‍കും.

 

English summary
Kasargod's farming festival is mazhapolima is coming
topbanner

More News from this section

Subscribe by Email