Wednesday September 26th, 2018 - 6:47:am
topbanner

കാസർഗോഡ് ജില്ലാ കളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

Aswani
കാസർഗോഡ് ജില്ലാ കളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

കാസർഗോഡ്: ഇടുക്കിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച കാസർഗോഡ് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബുവിന് ജില്ലാ ആസൂത്രണ സമിതിയും ജില്ലാ കളക്ട്‌റേറ്റ് സ്റ്റാഫ് കൗണ്‍സിലും യാത്രയയപ്പു നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ അധ്യക്ഷത വഹിച്ചു.

എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഉപഹാരവും അദ്ദേഹം ഏറ്റുവാങ്ങി. വൈകുന്നേരം കളക്‌ട്രേറ്റില്‍ എഡിഎം എന്‍.ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ആര്‍ഡിഒമാരായ സി.ബിജു, അബ്ദുസമദ്, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.രവികുമാര്‍, കെ.ജയലക്ഷ്മി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, എന്‍ഐസി ജില്ലാ മേധാവി കെ.രാജന്‍, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. സ്റ്റാഫ് കൗണ്‍സിലിന്റെ ഉപഹാരവും അദ്ദേഹം ഏറ്റുവാങ്ങി.

Read more topics: kasargod, collector, k jeevan babu
English summary
gave farewell to kasargod district collector
topbanner

More News from this section

Subscribe by Email