Tuesday October 23rd, 2018 - 6:43:am
topbanner
Breaking News

എയിംസ് കാസർഗോഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് ബിജെപി നിവേദനം നൽകി

Aswani
എയിംസ് കാസർഗോഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് ബിജെപി നിവേദനം നൽകി

കാസർഗോഡ്: കേന്ദ്ര സർക്കാർ കേരളസംസ്ഥാനത്തിനു വാഗ്ദാനം ചെയ്ത എയിംസ് മാതൃക ആശുപത്രി കാസറഗോഡ് ജില്ലയിൽ സ്ഥാപിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയ്‌ക് നിവേദനം നൽകി. എയിംസ് കേരളത്തിന് അനുവദിച്ച കേന്ദ്ര സർക്കാരിനു നന്ദിയും അറിയിച്ചു.

കാസർഗോഡിന് അർഹതപ്പെട്ട സ്ഥാപനമാണ് എയിംസ്. ആശുപത്രി സ്ഥാപിക്കാനാവശ്യമായ സ്ഥലം കാസർഗോഡ് ജില്ലയിലുണ്ട് . 5000 ലേറെ ഏക്കർ സ്ഥലം കേരളം സർക്കാരിന്റെ കൈവശത്തുണ്ട്. പക്ഷെ ആ സ്ഥലം നിർദേശിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്ന് ശ്രീകാന്ത് കത്തിൽ സൂചിപ്പിക്കുന്നു.

എൻഡോസൾഫാൻ ദുരിതബാധിതരടക്കം ആയിരകണക്കിന് രോഗികൾ ജില്ലയിൽ മതിയായ സൗകര്യമുള്ള ചികിത്സാകേന്ദ്രമില്ലാത്തതിനാൽ കർണാടകയെയും അന്യജില്ലകളെയും ആശ്രയിക്കേണ്ടി വരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സയ്ക്കായി ആവശ്യമായ ചികിത്സ കേന്ദ്രം സ്ഥാപിക്കണമെന്ന് ദേശീയ മനുഷ്യാവകാ കമ്മീഷൻ സംസ്ഥാന സർക്കാരിനു നിർദേശ നൽകിട്ടുണ്ടെങ്കിലും അത് ഇതുവരെ നടപ്പിലായിട്ടില്ല.

15 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ജില്ലയിൽ ആകെ 1041 പേരെ മാത്രം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മാത്രമേ സർക്കാർ ആശുപതിയിലുള്ളു. ജില്ലാ പഞ്ചായത്ത് , കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി , എംപി അധ്യക്ഷനായി അടങ്ങുന്ന യോഗം വിവിധ രാഷ്ട്രീയ പാർട്ടികൾക്കു പുറമെ വിവിധ സന്നദ്ധ സംഘടനകളും ജില്ലയിലെ ജനങ്ങളും ഒരേ സ്വരത്തിൽ എയിംസ് കാസർഗോഡ് സ്ഥാപിക്കണമെന്നാവിശ്യപെടുകയാണ്, ആയതിനാൽ ഈ വിഷയത്തിൽ ഇടപെടണമെന്ന് നിവേദനത്തിൽ ബിജെപി ആവശ്യപ്പെട്ടു.

Read more topics: kasargod, bjp, k sreekanth, aims
English summary
BJP has given a memorandum to the Union Health Minister to build aims in kasargod
topbanner

More News from this section

Subscribe by Email