Thursday November 15th, 2018 - 1:16:am
topbanner

എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഇ.ചന്ദ്രശേഖരന് ബി ജെ പി നിവേദനം നല്‍കി

Aswani
എയിംസ് കാസർഗോഡ് ജില്ലയിൽ  സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്  മന്ത്രി ഇ.ചന്ദ്രശേഖരന് ബി ജെ പി നിവേദനം നല്‍കി

കാസർഗോഡ്: കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച അത്യാധുനിക മെഡിക്കല്‍ കോളേജായ എയിംസ് കാസർഗോഡ് ജില്ലയില്‍ തന്നെ സ്ഥാപിക്കാന്‍ സംസ്ഥന സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ മന്ത്രി ഇ.ചന്ദ്രശഖരന് നിവേദനം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്‍പ്പെടെയുള്ള ജില്ലയായതിനാലും നിലവില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രി ഇല്ലാത്തതിനാലും എന്തുകൊണ്ടും എയിംസ് സ്ഥാപിക്കേണ്ട ജില്ല കാസർഗോഡ് ആണ്.

സംസ്ഥാനത്ത് അലോപ്പതി മെഡിക്കല്‍ കോളേജ് ഇല്ലാത്ത ഏക ജില്ലയാണ് കാസർഗോഡ്. ആവശ്യമായ ഭൂമി സര്‍ക്കാറിന്റെ കൈവശം തന്നെയുള്ളതിനാല്‍ മെഡിക്കല്‍ കോളേജ് പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുവാനും കഴിയും. എയിംസ് ജില്ലയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ലഭ്യമാക്കുന്നതും മറ്റുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി എം.പി, എംഎല്‍എമാരെ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ബിജെപി സംഘം മന്ത്രിയോട് ആവശ്യപ്പെട്ടു.

സംസ്ഥാന ആരോഗ്യ വകുപ്പുമായി ഈ വിഷയത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി മറ്റ് സാങ്കേതിക തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ എയിംസ് കാസർഗോഡ് തന്നെ സ്ഥാപിക്കാനാവശ്യമായ സമ്മര്‍ദ്ദം സംസ്ഥാന സര്‍ക്കാറില്‍ ചെലുത്തുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിവേദക സംഘത്തിന് ഉറപ്പുനല്‍കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, അഡ്വ.സദാനന്ദ റൈ, എം.ജനനി എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

Read more topics: kasargod, bjp, aims
English summary
bjp gave memorandum to minister e chandrasekharan for asked to establish AIIMS in Kasaragod district
topbanner

More News from this section

Subscribe by Email