Tuesday November 20th, 2018 - 1:21:pm
topbanner

നിലപാടുകളിലുറച്ച് നിന്ന വ്യക്തിത്വമായിരുന്നു ചെര്‍ക്കളം അബ്ദുള്ള: അഡ്വ.കെ.ശ്രീകാന്ത്

Aswani
നിലപാടുകളിലുറച്ച് നിന്ന വ്യക്തിത്വമായിരുന്നു ചെര്‍ക്കളം അബ്ദുള്ള: അഡ്വ.കെ.ശ്രീകാന്ത്

കാസർഗോഡ്: തന്റെ നിലപാടുകളില്‍ ഉറച്ച് നിന്ന് ധീരമായി അഭിപ്രായം പ്രകടിപ്പിച്ചിരുന്ന നേതാവായിരുന്നു വിടവാങ്ങിയ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് നേതൃപരമായ പങ്ക് വഹിച്ച് നിറഞ്ഞ് വ്യക്തിത്വമായിരുന്നു അദ്ദേഹം.

സംയുക്ത ജമാഅത്ത് ജനപ്രതിനിധിയെന്ന നിലയ്ക്കും ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച് നിറഞ്ഞ് നിന്ന ചെര്‍ക്കളത്തിന്റെ മരണം നികത്താനാവാത്ത വിടവ് തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ ബിജെപി ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

Read more topics: kasargod, advocate k srikanth ,bjp
English summary
cherkalam abdullah is a person always stand with strong decisions: advocate k srikanth
topbanner

More News from this section

Subscribe by Email