Friday September 21st, 2018 - 3:35:pm
topbanner
Breaking News

എയിംസ് കാസര്‍കോട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: കെ.ശ്രീകാന്ത്

Aswani
എയിംസ് കാസര്‍കോട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: കെ.ശ്രീകാന്ത്

കാസര്‍കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച എയിംസ് ചികിത്സാ രംഗത്ത് ഉള്‍പ്പെടെ പിന്നോക്ക ജില്ലയായ കാസര്‍കോട് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിലവാരമുള്ള, 'പാലിയേറ്റിവ് കെയറ'ടക്കമുള്ള ഈ ആതുര ശുശ്രൂഷാകേന്ദ്രം വരേണ്ട ജില്ല കാസര്‍കോടാണ്.

ചികിത്സാ രംഗത്ത് വേണ്ടത്ര ആധുനിക സംവിധാനങ്ങളോ, മെഡിക്കല്‍ കോളേജോ പോലുമില്ലാത്ത ജില്ലയാണ് കാസര്‍കോട്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്‍പ്പെടെ വിദഗ്ധചികിത്സയ്ക്കായി മംഗലാപുരത്തെയും മറ്റുമാണ് ആശ്രയിക്കുന്നത്. അര്‍ബുദം, കിഡ്നി സംബന്ധമായ രോഗങ്ങള്‍, പ്രമേഹം ഉള്‍പ്പെടെയുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്നതായാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയിംസ് സ്ഥാപിക്കാനാവശ്യമായ ഭൂമി പൂര്‍ണ്ണമായും സര്‍ക്കാറിന്റെ കൈവശമുള്ള ജില്ലയാണ് കാസര്‍കോട്.

ഏക്കറ് കണക്കിന് റവന്യൂഭൂമി ജില്ലയില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളുടെ ആവശ്യവും ഇല്ല. കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുമെന്ന് പറഞ്ഞ മെഡിക്കല്‍ കോളേജ് ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മോദി സര്‍ക്കാര്‍ കോരളത്തിന് അനുവദിച്ച എയിംസ് എന്തു കൊണ്ടും സ്ഥാപിക്കാന്‍ അര്‍ഹതയുള്ള ജില്ലയാണ് കാസര്‍കോടെന്ന് ശ്രീകാന്ത് പറഞ്ഞു.

ജില്ലയുടെ മുഴുവന്‍ സ്വപ്നവും ചിരകാലഭിലാഷവുമായ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ആതുര ചികിത്സാ കേന്ദ്രമായ എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കാതെ കോഴിക്കോട്ട് സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ ദുരൂഹതയുണ്ട്. എയിംസ് കാസര്‍കോട് ജില്ലയില്‍ തന്നെ സ്ഥാപിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ ജില്ലയിലെ എം.പി.പി.കരുണാകരനും എം.എല്‍.എമാരും രാഷ്ടീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും നിലപാട് വ്യക്തമാക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.

Read more topics: kasargod, advocate k srikanth ,bjp
English summary
The state government should be approved to set up AIIMS at Kasargod
topbanner

More News from this section

Subscribe by Email