Monday September 24th, 2018 - 9:53:am
topbanner

ശംസുൽ ഉലമാ അവാർഡ് മെട്രൊ മുഹമ്മദ് ഹാജിക്ക്

Dil
ശംസുൽ ഉലമാ അവാർഡ് മെട്രൊ മുഹമ്മദ് ഹാജിക്ക്

കാസര്‍കോട്: എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓരോ വര്‍ഷങ്ങളിലും നല്‍കി വരുന്ന ശംസുല്‍ ഉലമാ അവാര്‍ഡിന് മെട്രോ മുഹമ്മദ് ഹാജിയെ തെരഞ്ഞെടുക്കപ്പെട്ടു. മത സാമുഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ അദ്ധേഹം നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് 2016 വര്‍ഷത്തെ അവാര്‍ഡിന് അദ്ധേഹം അര്‍ഹനായത് 1955 ല്‍ ജനിച്ച് 62 വയസ്സ് പൂര്‍ത്തിയാകുന്ന അദ്ധേഹം ജീവിതത്തില്‍ മുക്കാല്‍ ഭാഗവും പൊതുസേവനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്.

ഇന്ത്യക്ക് പുറമെ ഗള്‍ഫ് ,മലേഷ്യ, സിംഗപ്പൂര്‍, തായലാന്റ്, ഹോങ്കോങ്ങ് , തുടങ്ങിയ രാജ്യങ്ങളില്‍ അദ്ധേഹത്തിന്റെ സേവനം എത്തിയിട്ടുണ്ട്. ഡല്‍ഹി സൗത്ത് ഇന്ത്യന്‍ അസോസിയേഷന്‍ സാംസ്‌കാരിക വേദിയുടെ അവാര്‍ഡ് കേന്ദ്ര മന്ത്രി മല്ലികാര്‍ജുന കാര്‍ഗ നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ശ്രി ശങ്കരനാരായണില്‍ നിന്ന് പ്രവാസി ലീഗ് സംസ്ഥാന അവാര്‍ഡ് ' 2007 ല്‍ കാരുണ്യദര്‍ശന അവാര്‍ഡ് ,പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡുകള്‍ക്ക് പുറമെ, നിരവധി കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ അദ്ധേഹത്തെ തേടിയെത്തിട്ടുണ്ട്.

നിലവില്‍ സുപ്രഭാതം, ചന്ദ്രിക, ദര്‍ശന ടിവി, സുന്നി അഫ്ക്കാര്‍ എന്നിവയുടെ ഡയറക്ടറാണ്. എസ് വൈ എസ് ,മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, ന്യൂനപക്ഷ സമിതി സംസ്ഥാന ട്രഷറര്‍ ,കാഞ്ഞങ്ങാട് മുസ്ലിം സംയുക്ത ജമാഅത്ത് 15 വര്‍ഷത്തോളമായി പ്രസിഡണ്ടാണ്, എസ് വൈ എസ് ,എസ് എം എഫ് ജില്ലാ ട്രഷറര്‍, ചിത്താരി ജമാഅത്തിന്റെ 25 വര്‍ഷമായി പ്രസിഡന്റ് പദവി വഹിച്ച് വരുന്നു.

മലപ്പുറം കൂരിയാട് നടന്ന സമസ്ത 85 റാം വാര്‍ഷികം, ആലപ്പുഴയില്‍ നടന്ന സമസ്ത തെണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന് റ സ്വാഗത സംഘംട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍കാസര്‍കോട് പുതിയ ബസ്‌സ്റ്റാൻഡിന്റെ പിബി ഗ്രൗണ്ടില്‍ നടന്ന് കൊണ്ടിരിക്കുന്ന റമളാന്‍ പ്രഭാഷണത്തില്‍ നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് താജുദ്ധീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, സലാം ഫൈസി പേരാല്‍, യൂനുസ് ഫൈസി പെരുമ്പട്ട, നാഫിഅ അസ്അദി തൃക്കരിപ്പൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ശറഫുദ്ധീന്‍ കുണിയ, മൊയ്തന്‍ കുഞ്ഞി ചെര്‍ക്കള, ഉമറുല്‍ ഫാറൂഖ്ദാ രിമി കൊല്ലമ്പാടി, ഇബ്രാഹിം ടി.എം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
samsul u lama award declaired
topbanner

More News from this section

Subscribe by Email