Tuesday November 20th, 2018 - 10:05:pm
topbanner

ധനസമാഹരണ യജ്ഞം; കാസർകോട് ജില്ലയിൽ സൈക്കിള്‍ സന്ദേശ യാത്ര നടത്തി

bincy
ധനസമാഹരണ യജ്ഞം; കാസർകോട് ജില്ലയിൽ സൈക്കിള്‍ സന്ദേശ യാത്ര നടത്തി

കാസർകോട് : പ്രളയ ദുരന്തനിവാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 13നും 15നും കാസര്‍കോട് ജില്ലയില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ സന്ദേശ യാത്ര നടത്തി. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ നടത്തിയ സന്ദേശ യാത്ര ഹൊസങ്കടിയില്‍ പി.കരുണാകരന്‍ എം.പി ഫ്ളാഗ് ഓഫ് ചെയ്തു.

പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ അധ്യക്ഷതവഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ബാബു ജില്ലാപോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന് ഫ്‌ളാഗ് കൈമാറി. പ്രളയം തകര്‍ത്ത നാടിന്റെ പുന:സൃഷ്ടിക്കായി കാസര്‍കോടിന്റെ മക്കള്‍ക്ക് എന്തുസഹായം ചെയ്യാന്‍ കഴിയുമെന്ന ഓര്‍മ്മപ്പെടുത്തലുമായാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ സൈക്കിളില്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ എത്തിച്ചേര്‍ന്നത്. 25 സൈക്കിളുകളിലായാണ് സന്ദേശ യാത്ര ജില്ലയില്‍ പ്രയാണം നടത്തിയത്. ഹൊസങ്കടി മുതല്‍ ഉപ്പള വരെ ജില്ലാ പോലീസ് മേധാവി സന്ദേശയാത്ര നയിച്ചു.

സംസ്ഥാനതലത്തില്‍ മൂന്നുപ്രാവശ്യം സൈക്കിളിംഗ് ചാമ്പ്യനായ ഉദിനൂരില്‍ നിന്നുള്ള എസ്.വിനോദ്കുമാര്‍ പിന്നീട് യാത്ര നയിച്ചു. ഉദിനൂര്‍ ജിഎച്ച്എസ്എസ്, കുട്ടമത്ത് ജിഎച്ച്എസ്എസ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരാണു സൈക്കിള്‍ റാലിയില്‍ പങ്കാളികളായത്. വൈകിട്ട് കാലിക്കടവില്‍ നടന്ന സമാപത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഫ്‌ളാഗ് ഏറ്റുവാങ്ങി.

ഉപ്പള ബസ് സ്റ്റാന്‍ഡ്, കുമ്പള ബസ് സ്റ്റാന്‍ഡ്, ചൗക്കി, കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ്, മേല്‍പറമ്പ, പാലക്കുന്ന്, പള്ളിക്കര, മാണിക്കോത്ത് മഡിയന്‍, പുതിയകോട്ട, നീലേശ്വരം മാര്‍ക്കറ്റ്, ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങളില്‍ മുന്‍സിപ്പല്‍ അധ്യക്ഷന്മാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, എഡിഎം, കാസര്‍കോട് ആര്‍ഡിഒ, ഡെപ്യുട്ടി കളക്ടന്മാര്‍, വിവിധ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more topics: kasarakod, Fundraising, yajna
English summary
Fundraising yajna; Cyclic commuters traveled in Kasaragod district
topbanner

More News from this section

Subscribe by Email