Friday November 16th, 2018 - 5:34:pm
topbanner

കലകള്‍ക്കും സാഹിത്യത്തിനുമൊപ്പം ആസ്വാദനം കൂടി പഠന വിഷയമാക്കണം: ലാല്‍ ജോസ്‌

NewsDesk
കലകള്‍ക്കും സാഹിത്യത്തിനുമൊപ്പം ആസ്വാദനം കൂടി പഠന വിഷയമാക്കണം: ലാല്‍ ജോസ്‌

കാസറഗോഡ്:  കലകള്‍ക്കും സാഹിത്യത്തിനുമൊപ്പംആസ്വാദനം കൂടി പഠന വിഷയമാക്കണമെന്ന് ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ്. നവസാങ്കേതികതയുടെ വളര്‍ച്ച ,മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്നതിനു പകരം അകറ്റുകയാണ് ഉണ്ടായത്. മനുഷ്യര്‍ മുഖാമുഖംകാണുന്നില്ല;സംസാരിക്കുന്നില്ല.

ഈ ഒരവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്കേ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോടന്‍ കൂട്ടായ്മയുടെ പുതിയ പ്രൊജക്ടറിന്റെ സ്വിച് ഓണ്‍ ലാല്‍ ജോസ് നിര്‍വഹിച്ചു. ലാല്‍ജോസ് സംവിധാനം ചെയ്ത ' പുറം കാഴ്ചകള്‍ ' എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.ഫ്രാക് കള്‍ച്ചറല്‍ഫോറം ,ഫ്രാക് സിനിമ എന്നിവയുടെ ഉത്ഘാടനവും ലാല്‍ജോസ് നിര്‍വഹിച്ചു.

ഫ്രാക് സിനിമ ,കാസര്‍കോടന്‍ കൂട്ടായ്മയുടെയും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും സഹകരണത്തോടെ പ്രസ്‌ക്ലബ്ബ് ഹോളില്‍ വെച്ച് ആഴ്ചതോറും ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ നടത്താനും തീരുമാനിച്ചു.ഫ്രാക് പ്രസിഡണ്ട് എം.കെ.രാധാകൃഷ്ണന്‍ ,ജനറല്‍ സെക്രട്ടറി ജി.ബി.വത്സന്‍,വിനോദ് പായം,അശോകന്‍ കുണിയേരി,സുബിന്‍ ജോസ്,സഹന്‍രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുസ്ലീങ്ങള്‍ക്ക് കെ.എഫ്.സി ചിക്കന്‍ ഹറാം

നയന്‍സും പ്രഭുദേവയും വിവാഹ ബന്ധം പിരിഞ്ഞ രഹസ്യം ഒടുവില്‍ പുറത്തായി

ജയറാം പറഞ്ഞതെല്ലാം കള്ളമാണെന്ന് ആശാ ശരത്ത്

Read more topics: director, lal jose, kasaragod
English summary
kasaragod frak cultural program and new movie switch on director lal jose
topbanner

More News from this section

Subscribe by Email