Sunday November 18th, 2018 - 3:53:pm
topbanner

ഗള്‍ഫിലുള്ള സുഹൃത്തിനായി കൊടുത്ത വസ്ത്രത്തില്‍ മയക്കുമരുന്ന്; സിനിമാ നടന്‍ അറസ്റ്റില്‍

NewsDesk
ഗള്‍ഫിലുള്ള സുഹൃത്തിനായി കൊടുത്ത വസ്ത്രത്തില്‍ മയക്കുമരുന്ന്; സിനിമാ നടന്‍ അറസ്റ്റില്‍

കാസര്‍കോട്: ഗള്‍ഫിലുള്ള സുഹൃത്തിനായി കൊടുത്ത വസ്ത്രത്തിന്റെ പൊതിയില്‍ മകയക്കുമരുന്നു കണ്ടെടുത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. തളങ്കരയിലെ ബാവ ഹബീബാ(38)ണ് അറസ്റ്റിലായത്.

തളങ്കര കുന്നില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റസാഖ് സനാഫിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ നാലിന് രാവിലെ ഗള്‍ഫിലുള്ള സുഹൃത്ത് സനാഫിന് ഏല്‍പിക്കാനായി രണ്ടു ജോഡി പാന്റ്‌സും ഷര്‍ട്ടും 2000 രൂപയും കൊടുത്തുവിട്ടിരുന്നു.

സംശയം തോന്നി സനാഫ് പൊതി അഴിച്ചുനോക്കിയപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ അഞ്ചുഗ്രാം ചരസ് കണ്ടെത്തിയത്. ഉടന്‍ പോലിസിന് കൈമാറുകയായിരുന്നു.

ചരസ് കൈവശം കൊടുത്തത് ബാവ ഹബീബാണെന്ന് പോലിസ് പറഞ്ഞു. ബാവ ഹബീബ് പുതുതായി ഇറങ്ങുന്ന ഒരു സിനിമയില്‍ വില്ലന്‍ വേഷം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗള്‍ഫിലുള്ള അറഫാത്ത്, നിസാം എന്ന ഇജ്ജു എന്നിവര്‍ക്കെതിരെയും പോലിസ് കേസെടുത്തുണ്ട്.

കല്യാണം ഉറപ്പിച്ചശേഷം വധുവിന്റെ നഗ്‌നചിത്രങ്ങള്‍ കണ്ട വരന്‍ ഈ കല്യാണം വേണ്ടെന്ന്!

മാങ്ങാട്ടുപറമ്പ് കെ.എ.പിയിലെ എസ്.ഐ.യുടെ ഭാര്യ അഭിനവ രാജ്ഞിയോ? മുഖ്യമന്ത്രിക്ക് പരാതി

ദുബൈ വിമാന അപകടം: എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം

English summary
Kasaragod native arrested for trying to smuggle drugs
topbanner

More News from this section

Subscribe by Email