Saturday November 17th, 2018 - 7:04:am
topbanner

ഓണം ബക്രീദ് മേള : സംസ്ഥാന സർക്കാരിന്റെ കന്നഡഭാഷാ അവഗണന; ചടങ്ങ് ബിജെപി ബഹിഷ്കരിച്ചു

bincy
ഓണം ബക്രീദ് മേള : സംസ്ഥാന സർക്കാരിന്റെ കന്നഡഭാഷാ അവഗണന; ചടങ്ങ് ബിജെപി ബഹിഷ്കരിച്ചു

കാസറഗോഡ് : ന്യുനപക്ഷ ജില്ലയായ കാസര്ഗോഡിനോടുള്ള സംസ്ഥാന സർക്കാരിന്റെ കന്നഡ ഭാഷ അവഗണന തുടരുന്നു. സംസ്ഥാനസർക്കാരിന്റെ സപ്പ്ലൈക്കോ നേതൃത്വത്തിൽ ഓണം ബക്രീദ്‌നോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയുടെ ഉദ്‌ഘാടനത്തിനെ ഭാഗമായി പുറത്തിറക്കിയ ക്ഷണക്കത്തും, മറ്റും ഉൾപ്പടെയുള്ളവ കന്നഡ ഭാഷെയിൽ കൂടി പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി ഉദ്‌ഘാടന ചടങ്ങ് ബഹിഷ്കരിച്ചു.

ഓണം ബക്രീദ് മേള ഉദ്‌ഘാടന ചടങ്ങിലേക് ബിജെപി പ്രതിനിധിയായി ക്ഷണിക്കപ്പെട്ട സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാതെ പ്രതിഷേധിക്കുകയും തന്ടെ ശക്തമായ പ്രതിഷേധം സംഘാടകരെ അറിയിക്കുകയും ചെയ്തു.

ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന സമിതി അംഗം രവീഷ് തന്ത്രി കുണ്ടാർ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ഭാഷ ന്യുനപക്ഷ പ്രദേശമായ കാസറഗോഡ് ജില്ലയിൽ പ്രസിദ്ധീകരിക്കുന്ന ക്ഷണക്കത്ത് , നോട്ടീസ്, ലഘുലേഖ തുടങ്ങിയവ എല്ലാം തന്നെ കന്നഡ ഭാഷയിൽകൂടി അച്ചടിക്കണമെന്ന നിയമത്തിന്റെ ലംഘനം കൂടിയാണ് സർക്കാർ നടത്തിയത്.

വീണ്ടും ഇത്തരത്തിൽ കന്നഡ ഭാഷയെ അവഗണിക്കാൻ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വത്തിന്റെ ഇടതുപക്ഷ സർക്കാരിന്റെ നീക്കമെങ്കിൽ ബിജെപിയുടെ നേതൃത്വത്തിൽ വെറും നാളുകളിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും രവീശ തന്ത്രി കുണ്ടാർ തന്ടെ പത്ര കുറിപ്പിൽ വ്യക്തമാക്കി.

Read more topics: kasaragod, Onam, Bakrid, Mela,
English summary
Onam-Bakrid Mela: BJP boycotted Kannada language ignoring
topbanner

More News from this section

Subscribe by Email