topbanner
Wednesday September 20th, 2017 - 5:43:am
topbanner

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജോലിഭാരം പരിഹരിക്കണം

iqbal
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജോലിഭാരം പരിഹരിക്കണം

കാസർകോഡ്: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജോലിഭാരം പരിഹരിക്കണം. സേവനാവകാശ നിയമം നടപ്പിലാക്കിയപ്പോൾ മതിയായ ജീവനക്കാരില്ലാത്തതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളിലെ ജീവനക്കാർ അമിതജോലി ഭാരം നേരിടുകയാണ്. ഓഫീസ് സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി ചെയ്യേണ്ട അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സംഘടനകളുടെ ഐക്യദാർഢ്യ കൺവെൻഷൻ ആവശ്യപ്പെട്ടു.

പഞ്ചായത്ത്, കൃഷിഭവൻ, എഞ്ചിനീയറിംഗ് വിംഗ് എന്നിവിടങ്ങളിലെ ഒഴിവുകൾ അടിയന്തിരമായി നികത്തണം. ജില്ലയിൽ നിന്നുള്ള വർക്കിംഗ് എറേഞ്ച്മെന്റ് നിർത്തലാക്കണം. നിയമം നടപ്പിലാക്കാക്കുന്ന സത്യസന്ധരായ ജീവനക്കാരെ സ്ഥലം മാറ്റുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണം. ജനസംഖ്യാ അനുപാതത്തിൽ തദ്ദേശസ്ഥാപനങ്ങൾ വിഭജിക്കുന്നതിന് സർക്കാറിനെ സമീപിക്കുന്നതിന് കൺവെൻഷൻ തീരുമാനിച്ചു.

സുനിൽ കരിച്ചേരി (എ കെ എസ് ടി യു) ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രൻ (ജോയിന്റ് കൗൺസിൽ) അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.പ്രമോദ് (കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ) വിഷയം അവതരിപ്പിച്ചു. അജിത.സി.എസ് (കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ), എ.വി.രാധാ കൃഷ്ണൻ (കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ), ആർ.മനോജ് (കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ), ഇ.മനോജ് കുമാർ, തോമസ് വിപി, എ.രതീഷ്, എം.കരുണാകരൻ, കെ.എസ്.ഗീത എന്നിവർ സംസാരിച്ചു.

Read more topics: kasaragoad, right, service act,
English summary
Work Burden in Local Governments
topbanner topbanner

More News from this section

Subscribe by Email