Monday September 24th, 2018 - 12:08:am
topbanner

കേരള-കര്‍ണ്ണാടക ദേശീയപാതയിലെ മനുഷ്യക്കുരുതിക്ക് അറുതി വരുത്തണം: കാസര്‍കോട് റോഡ് ഉപരോധിച്ച് ബിഎംഎസ്

fasila
കേരള-കര്‍ണ്ണാടക ദേശീയപാതയിലെ മനുഷ്യക്കുരുതിക്ക് അറുതി വരുത്തണം: കാസര്‍കോട് റോഡ് ഉപരോധിച്ച് ബിഎംഎസ്

കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാതെ വാഹനാപകടങ്ങളുടെ ദുരന്തഭൂമിയായിരിക്കുകയാണ്. നിരപരാധികളായ മനുഷ്യ ജീവനുകള്‍ നിത്യേന ദേശീയപാതയില്‍ കുരുതികൊടുക്കപ്പെടുകയാണ്.

റോഡുകളില്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നതിനാല്‍ കാല്‍നട യാത്ര പോലും ദുസ്സഹമായിരിക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയമായ രീതിയില്‍ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കി ദേശീയപാതയിലെ മനുഷ്യക്കുരുതിക്ക് അറുതി വരുത്തണമെന്നും, ദേശീയപാത തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ഭാഗം നാലുവരി പാതയാക്കുവാനുള്ള പ്രവര്‍ത്തി ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു പ്രവര്‍ത്തിയും ആരംഭിക്കാതെ ജില്ലയിലെ ജനങ്ങളോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും, ദേശീയപാത നാലുവരിപ്പാതയാക്കാമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്നും, ജില്ലയിലെ ജനപ്രതിനിധികള്‍ പൊതുജനങ്ങളുടെ താല്‍പര്യത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ട് ബിഎംഎസ് കാസര്‍കോട് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചും, ദേശീയപാത ഉപരോധവും നടത്തി.

ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ ജോ.സെക്രട്ടറി വിശ്വനാഥ ഷെട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ എസ്.കെ.ഉമേശ്, വിശ്വനാഥന്‍, പി.ദിനേഷ്, ഗിരീഷ്, മേഖലാ സെക്രട്ടറി കെ.രതീഷ്, റിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read more topics: Kasaragod, BMS, protest march
English summary
karnataka kerala national highway: BMS besieged road
topbanner

More News from this section

Subscribe by Email