Thursday October 18th, 2018 - 7:42:pm
topbanner
Breaking News

കണ്ണൂരിൽ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു: യു.ഡി.എഫ് നേതാക്കൾ എസ്.പിയെ കണ്ടു

NewsDesk
കണ്ണൂരിൽ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു: യു.ഡി.എഫ് നേതാക്കൾ എസ്.പിയെ കണ്ടു

കണ്ണൂർ: നടുവിൽ, എരുവേശ്ശി എന്നിവിടങ്ങളിലെ സംഘർഷ മേഖലകളിൽ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് യു.ഡി.എഫ് നേതാക്കൾ കണ്ണൂർ എസ് യെ സന്ദർശിച്ചു. യു.ഡി.എഫ്. നേതാക്കളായ കെ . സുധാകരൻ, കെ.സി. ജോസഫ്, സതീശൻ പാച്ചേനി, അബ്ദുൾ ഖാദർ മൗലവി, അബ്ദുൾ കരീം ചേലേരി, തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

രാവിലെ 10.30 ഓടെയാണ് സംഘം എസ്.പി ശിവ വിക്രമിന്റെ മുന്നിൽ പരാതിയുമായി എത്തിയത്. നടുവിലിൽ സി.പി.എം - ലീഗ് സംഘർഷത്തിൽ പ്രതികളായ സി.പി.എം - ലീഗ് പ്രവർത്തകർക്ക് രണ്ട് നീതിയാണ് പോലീസിൽ നിന്ന് ലഭിക്കുന്നത് എന്നാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ആരോപണം. യു.ഡി.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്ന പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സി.പി.എം പ്രവർത്തകരെ സുരക്ഷിതരായി രക്ഷപ്പെടാൻ അനുവദിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി

Read more topics: kannur, udf, leader,
English summary
kannur udf leader meet SP about police issue
topbanner

More News from this section

Subscribe by Email