Wednesday March 20th, 2019 - 1:31:pm
topbanner
topbanner

'യാത്രികൻ' റൈഡർ ഗ്രൂപ്പും ഡി‌.ടി.പി.സി കണ്ണൂരും ചേർന്ന് സംഘടിപ്പിച്ച കണ്ണൂർ ടൂറിസം പ്രമോഷൻ പരിപാടിക്ക് വിസ്മയയിൽ സ്വീകരണം നൽകി

fasila
'യാത്രികൻ' റൈഡർ ഗ്രൂപ്പും ഡി‌.ടി.പി.സി കണ്ണൂരും ചേർന്ന് സംഘടിപ്പിച്ച കണ്ണൂർ ടൂറിസം പ്രമോഷൻ പരിപാടിക്ക് വിസ്മയയിൽ സ്വീകരണം നൽകി

കണ്ണൂരിലെ ടൂറിസം സാധ്യതകൾ ജനശ്രദ്ധയിൽ എത്തിക്കാൻ ബൈക്ക് റൈഡിംഗ് ഗ്രൂപ്പായ ടീം യാത്രികൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് നടത്തുന്ന വൺ ഡേ റൈഡ് ഞായറാഴ്ച രാവിലെ കണ്ണൂർ മേയർ ഇ.പി.ലത ഫ്ലാഗ് ഓഫ് ചെയ്തു.

ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ 'കാന്തൻ' സിനിമയുടെ സംവിധായകൻ ഷഫീക്ക് ഈസ മുഖ്യ അതിഥിയായി. കണ്ണൂർ കോട്ട, അറക്കൽ കൊട്ടാരം, പറശ്ശിനി മടപ്പുര തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശിച്ച് വിസ്മയയിൽ എത്തിച്ചേർന്നു.

പാർക്കിലെത്തിയ റൈഡർ സംഘത്തെ ഡെപ്യൂട്ടി കോ.ഓപ്പ് രജിസ്ട്രാർ ദിനേഷ് ബാബു സ്വീകരിച്ചു. പരിപാടിയിൽ മാർക്കറ്റിംഗ് മാനേജർ വിജയൻ അധ്യക്ഷനായി. റൈഡ് നിയന്ത്രിച്ചവരെ മാനേജിംഗ് ഡയറക്ടർ ഇ.വൈശാഖ്‌ അനുമോദിച്ചു. പരിപാടിയിൽ അസി.മാനേജർ വി.വി. നിധിൻ സ്വാഗതം പറഞ്ഞു.

ടൂറിസ്റ്റ് കേന്ദ്രങ്ങളെ മലിനമുക്തമാക്കുക, പരിസ്ഥിതി സൗഹാർദ്ദ ടൂറിസം പ്രോത്സാഹിപ്പിക്കുക, ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യവികസനം വർദ്ധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുന്നോട്ട് വച്ച് സ്ത്രീ പുരുഷ ഭേതമന്യേ 50ൽ പരം റൈഡർമാർ പങ്കെടുത്ത ഈ ഇവന്റ് യാത്രികന്റെ 130 മത്തെ ഉവന്റ് കൂടിയായിരുന്നു. വിഭീഷ്, അഷ്കർ അഹമ്മദ്, അഭിലാഷ്, ഷമീം, സുനിൽകുമാർ തുടങ്ങിയവർ റൈഡിന് നേതൃത്വം നൽകി.

Viral News

English summary
kannur tourism promotion program organized by traveler raider group and DTPC kannur in vismaya
topbanner

More News from this section

Subscribe by Email