Wednesday November 14th, 2018 - 3:07:pm
topbanner

കണ്ണൂർ സ്വദേശിയുടെ എ ടിഎം കാർഡിൽനിന്ന് പണം തട്ടാൻ ശ്രമം

NewsDesk
കണ്ണൂർ സ്വദേശിയുടെ എ ടിഎം കാർഡിൽനിന്ന് പണം തട്ടാൻ ശ്രമം

കണ്ണൂർ: തളിപ്പറമ്പ സ്വദേശിയുടെ :എ ടിഎം പണം തട്ടാൻ ശ്രമം. ഇന്നലെ രാവിലെ തളിപ്പറമ്പ് കാക്കയംചാലിലെ പ്രീയേഷ്‌ കുമാറിന്റെ ഫോണിൽ വിളിച്ചായിരുന്നു ശ്രമം.

ആർ ബി ഐ മുംബൈ ഓഫീസിൽ നിന്നാണെന്നും ആധർ നമ്പർ ചോദിക്കുകയും പിന്നീട് നിങ്ങളുടെ അക്കൗണ്ട് നമ്പറുകൾ ഒന്നും ആധാർ ലിങ്ക് ചെയ്‌തില്ല എന്നും ഇപ്പോൾ ഒരു ഒ ടി പി നമ്പർ വരുമെന്നും അത്‌ തന്നാൽ അക്കൗണ്ട് ലിങ്കക്കാക്കാമെന്നും പറഞ്ഞപ്പോൾ തട്ടിപ്പ് മനസിലായി .

പിന്നീട് തർക്കിച്ചപ്പോൾ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയുകയാണെന്നുംപറഞ്ഞു ഒരു മെസ്സേജ് അയച്ചു. മെസ്സേജ് വായിച്ചു നോക്കിയപ്പോഴാണ് മുഴുവൻ അക്ഷര തെറ്റോടു കൂടിയ മെസ്സേജ് ആണെന്നും തട്ടിപ്പാണ് നടന്നതെന്നും മനസിലായത് .

പണം ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും :എ ടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 7388277155 എന്ന നമ്പറിൽ നിന്നാണ് കാൾ വരുന്നത് .

 

Read more topics: atm, robbery, attempt,
English summary
kannur taliparamba atm online robbery
topbanner

More News from this section

Subscribe by Email