Friday July 20th, 2018 - 2:08:pm
topbanner
Breaking News

കണ്ണൂരിൽ സി.പി.എം നടത്തിയ മലയോര വികസന ശില്പശാല ജാള്യത മറയ്ക്കാനുള്ള നടപടി: സതീശൻ പാച്ചേനി

Aswani
കണ്ണൂരിൽ  സി.പി.എം നടത്തിയ മലയോര വികസന ശില്പശാല ജാള്യത മറയ്ക്കാനുള്ള നടപടി: സതീശൻ പാച്ചേനി

കണ്ണൂർ: സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് വച്ച് സംഘടിപ്പിച്ച മലയോര വികസന ശില്പശാല രാഷ്ട്രീയ ദുരുദ്യേശം കൊണ്ടുള്ളതും ഹാഡ ഉൾപ്പെടെയുള്ള വികസന അതോറിറ്റികൾ ഇല്ലാതാക്കിയതിന്റെ ജാള്യത മറയ്ക്കാൻ പാർട്ടി പ്രവർത്തകരുടെയും പൊതു സമൂഹത്തിന്റെയും കണ്ണിൽ പൊടിയിടാനുള്ള വെറും നാട്യം മാത്രമാണെന്ന് കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു.

ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ നാടിന്റെ പൊതു വികസനത്തെ കുറിച്ച് ആത്മാർത്ഥതയോടെയാണ് ചർച്ച ചെയ്യുന്നതെങ്കിൽ എല്ലാ ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെയാണ് ശില്പശാല നടത്തുക. മലയോര വികസനത്തിന് എറ്റവും കൂടുതൽ പണം അനുവദിച്ചതും പദ്ധതികൾ നല്കിയതും കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ്. ജില്ലയിലെ എൽ.ഡി.എഫ് ജനപ്രതിനിധികൾ വിജയിച്ച് വരുന്ന മണ്ഡലങ്ങളിലേക്കാളും പൊതു വികസന കാര്യത്തിൽ മലയോര മേഖല മുന്നിട്ട് നില്ക്കുന്നുണ്ട്.

എം.എൽ.എമാരെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും മറ്റ് വിദഗ്ദൻമാരെയും പങ്കെടുപ്പിക്കാതെ രാഷ്ട്രീയപ്രചരണ നത്തിന് വേണ്ടി സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ ദുരൂദ്യേശപരമായി നാടിന്റെ പൊതു വികസന മണ്ഡലം ഉപയോഗപ്പെടുത്തുന്നത് തികഞ്ഞ കാപട്യമാണ്. മലയോര വികസന അഥോറിറ്റി പിരിച്ച് വിട്ട എൽ.ഡി.എഫ് സർക്കാറിന്റെ രാഷ്ട്രീയ വങ്കത്തരത്തിന്റെ ജാള്യത മറക്കാനുള്ള ചെപ്പടിവിദ്യ മാത്രമാണ് വികസനത്തിന്റെ പേര് പറഞ്ഞുള്ള ശില്പശാലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
the development silpasala that conducted by cpm in kannur is a process of cover their mistakes
topbanner

More News from this section

Subscribe by Email