Thursday June 21st, 2018 - 12:12:am
topbanner
Breaking News

പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെ ഗതാഗതം നിരോധിച്ചതായി കുടക് ജില്ലാ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു; കനത്ത മഴയിൽ 25ഓളം കേന്ദ്രങ്ങളിൽ മണ്ണിടിഞ്ഞു നൂറോളം മരങ്ങൾ കടപുഴകി

Aswani
പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെ ഗതാഗതം നിരോധിച്ചതായി കുടക് ജില്ലാ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു; കനത്ത മഴയിൽ 25ഓളം കേന്ദ്രങ്ങളിൽ മണ്ണിടിഞ്ഞു നൂറോളം മരങ്ങൾ കടപുഴകി

കണ്ണൂർ:   തലശ്ശേരി-മൈസൂർ അന്തർസംസ്ഥാന പാതയിൽ കർണാടക കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെ എല്ലാതരത്തിലുള്ള വാഹന ഗതാഗതവും നിരോധിച്ചതായി കുടക് ജില്ലാ ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.

ഈ കാലയളവിൽ കേരളത്തിൽനിന്ന് തലശ്ശേരി വഴി കുടകിലൂടെ മൈസൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് മാനന്തവാടി-തോൽപ്പട്ടി-കുട്ട-ഹുഡിക്കേരി-ഗോണികൊപ്പ-തിത്തിമത്തി-മൈസൂർ റൂട്ട് ഉപയോഗിക്കാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കി. കനത്ത മഴയിൽ 25ഓളം കേന്ദ്രങ്ങളിൽ മണ്ണിടിഞ്ഞും നൂറോളം മരങ്ങൾ കടപുഴകിയും പെരുമ്പാടി-മാക്കൂട്ടം റോഡ് പാടേ തകർന്നിരിക്കുകയാണ്.

ഇതിലൂടെ ഒരു തരത്തിലുള്ള വാഹനഗതാഗവും സാധ്യമല്ലാത്തതിനാൽ റോഡ് അറ്റകുറ്റപ്പണിക്കായാണ് കുടക് ജില്ലാഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞ നാലഞ്ച് ദിവസമായി കുടക് ജില്ലയിൽ കനത്ത മഴയാണ് ലഭിച്ചത്.

English summary
Kudaku deputy commissioner informed that the traffic has been banned till July 12 between Perumbadi and Makutty:In heavy rains, at least 25 centers were destroyed and hundreds of trees were crushed

More News from this section

Subscribe by Email