Saturday August 18th, 2018 - 3:00:am
topbanner

പരിയാരം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി കൊല്ലൂര്‍ മൂകാംബിക ബസ് മരത്തിലിടിച്ച് 17 പേര്‍ക്ക് പരിക്ക്

NewsDesk
പരിയാരം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി കൊല്ലൂര്‍ മൂകാംബിക ബസ് മരത്തിലിടിച്ച് 17 പേര്‍ക്ക് പരിക്ക്

പരിയാരം: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി കൊല്ലൂര്‍ മൂകാംബിക ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 17 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ച രണ്ടരയോടെയാണ് തിരുവനന്തപുരത്തുനിന്നും കൊല്ലൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് എയര്‍ബസ് പരിയാരം കെകെഎന്‍ പരിയാരം സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നില്‍ അപകടത്തില്‍ പെട്ടത്.

കനത്ത മഴയില്‍ റോഡരികില്‍ മരം പൊട്ടിവീണതുകണ്ട് ബസ് റോഡില്‍ നിന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ പരിയാരം പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്.

പിണറായി സ്വദേശി രൂപേഷിനെ(35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.kannur-pariyaram-kollur-mokkambika-ksrtc-bus-accident

Read more topics: kannur, pariyaram, accident,
English summary
kannur pariyaram kollur mokkambika ksrtc bus accident
topbanner

More News from this section

Subscribe by Email