Thursday November 15th, 2018 - 4:01:pm
topbanner

പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ രാജവെമ്പാല ഇരപിടുക്കുന്നത് നേരിൽ കാണാം

NewsDesk
പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ രാജവെമ്പാല ഇരപിടുക്കുന്നത് നേരിൽ കാണാം

കണ്ണൂര്‍: രാജവെമ്പാലയുടെ ഇരപിടുത്തം കാണാനുള്ള അപൂര്‍വ്വ അവസരമൊരുക്കി പറശ്ശിനിക്കടവ് സ്നേക്ക്പാര്‍ക്ക്. പാമ്പുകളുടെ രാജവായ രാജവെമ്പാല പാമ്പുകളെ തന്നെയാണ് ഭക്ഷണമാക്കുന്നത്.

മൂര്‍ഖന്‍, ചേര തുടങ്ങിയ പാമ്പുകളെയാണ് ഇവ ഇരയാക്കുക. സ്നേക്ക്പാര്‍ക്കിലെ രാജവെമ്പാലകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കാണാനാണ് അവസരമൊരുക്കുന്നത്.

ബുധനാഴച്ച വൈകുന്നേരം 4 മണിക്കാണ് പറശ്ശിനിക്കടവ് സ്നേക്ക്പാര്‍ക്കില്‍ രാജവെമ്പാലയുടെ ഇരപിടുത്തമെന്നും താല്‍പര്യമുള്ളവര്‍ക്ക് കാണാന്‍ അവസരമൊരുക്കുമെന്നും പി ആര്‍ ഒ അനസ് അറിയിച്ചു. ജീവനുള്ള പാമ്പുകളെ തിന്നുന്ന കാഴ്ച കാണാനാണ് പാർക്ക് അധികാരികൾ സൗകര്യമൊരുക്കുന്നത്.

യുവാവിന്റെ കൊലപാതകം: ഭാര്യയുമായുള്ള സുഹൃത്തിന്റെ അവിഹിതം ഭര്‍ത്താവിനെ കൊലയാളിയാക്കി

ആലുവയില്‍ പ്ലസ്ടു വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റില്‍

English summary
kannur parassinikadavu snake park king kobra snake live feeding show
topbanner

More News from this section

Subscribe by Email