Thursday April 26th, 2018 - 4:58:pm
topbanner

എ ഗ്രൂപ്പില്‍ ആഭ്യന്തര കലാപം: കണ്ണൂർ നടുവില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ രാജിവെച്ചു

NewsDesk
എ ഗ്രൂപ്പില്‍ ആഭ്യന്തര കലാപം: കണ്ണൂർ നടുവില്‍ ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ രാജിവെച്ചു

കണ്ണൂർ/നടുവില്‍: എ ഗ്രൂപ്പില്‍ ആഭ്യന്തര കലാപം നടുവില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ഷൈനി എബ്രഹാം വട്ടയ്ക്കാട്ട് തല്‍സ്ഥാനം രാജിവെച്ചു.

രാജിക്കത്ത് ഇന്ന് വൈകുന്നേരം പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചു. ഏറെ നാളായി എഗ്രൂപ്പില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഷൈനിയുടെ രാജിയില്‍ കലാശിച്ചതെന്നറിയുന്നു.

എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഷൈനി ഏബ്രഹാം പറഞ്ഞു. ഒന്നാം വാര്‍ഡായ കരുവഞ്ചാല്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന ഷൈനി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങളുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ലത്രേ.

നേരത്തെ എഗ്രൂപ്പുകാരിയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഐഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സ്ഥിരം സമിതി അംഗമായ തന്നോട് ആലോചിക്കാതെ തീരുമാനമെടുക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ഷൈനിയുടെ രാജിയോടെ മലയോരത്തെ എഗ്രൂപ്പില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയാണ്.

Read more topics: kannur, naduvil, panchayath,
English summary
kannur naduvil panchayath chairperson resigned

More News from this section

Subscribe by Email