Wednesday June 20th, 2018 - 4:35:pm
topbanner
Breaking News

ജയിൽ കെട്ടിടം നാടിന്റെ അമൂല്യ നിധി; നവീവകരിച്ച കണ്ണൂർ കണ്ടോന്താര്‍ ജയില്‍ കെട്ടിടം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിനു സമര്‍പ്പിച്ചു

Aswani
ജയിൽ കെട്ടിടം നാടിന്റെ അമൂല്യ നിധി; നവീവകരിച്ച കണ്ണൂർ കണ്ടോന്താര്‍ ജയില്‍ കെട്ടിടം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിനു സമര്‍പ്പിച്ചു

കണ്ണൂർ: നാടിന്റെ സാംസ്‌കാരിക ചരിത്ര പൈതൃകം കാത്തുസൂക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കണ്ടോന്താര്‍ ജയില്‍ കെട്ടിടം നാടിനു സമര്‍പ്പിച്ചു സംസാരിക്കുകായിരുന്നു മന്ത്രി. പുരാവസ്തു വകുപ്പ് 19.75 ലക്ഷം രൂപ ചിലവഴിച്ചാണ് ജയിലിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. 2016 ല്‍ പുരാവസ്തു വകുപ്പ് ഏറ്റെുത്ത് ജയില്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു.

ജയില്‍ കെട്ടിടം നാടിന്റെ അമൂല്യമായ നിധിയാണെന്നും ഇത് സംരക്ഷിക്കേണ്ടത് നാട്ടുകാരാണെന്നും വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. ജയിലിനോടനുബന്ധിച്ച് നാടിന്റെ പൈതൃകത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനായി മ്യൂസിയവും ലൈബ്രറിയും നിര്‍മ്മിക്കുമെന്നും അതിനായി 20 ലക്ഷം രൂപയുടെ ഭരണാനുമതിയായെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. നാടിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ ചന്തപ്പുരയില്‍ പൈതൃകോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടിഷ് പട്ടാളം ഒന്നര നൂറ്റാണ്ട് മുന്‍പ് സ്വാതന്ത്ര്യസമര പോരാളികളെ തടവില്‍ പാര്‍പ്പിക്കാന്‍ നിര്‍മിച്ചതായിരുന്നു ജയില്‍. കണ്ടോന്താര്‍ സ്‌കൂളിനു സമീപത്തെ ഇരുമുറികെട്ടിടത്തിലാണ് ജയില്‍ പ്രവര്‍ത്തിച്ചിരുന്നത്. 'മാതമംഗലം തടങ്കല്‍ പാളയം' എന്ന പേരിലായിരുന്നു ജയില്‍ അറിയപ്പെട്ടിരുന്നത്. റോഡും വാഹന സൗകര്യവും കുറവായിരുന്ന കാലത്ത് മലയോര ഗ്രാമത്തിലെ സ്വാതന്ത്ര്യസമരക്കാരെ പാര്‍പ്പിക്കുന്നതിനു വേണ്ടിയായിരുന്നു കണ്ടോന്താറില്‍ ബ്രിട്ടിഷ് പട്ടാളം തടവറ നിര്‍മിച്ചത്. ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ച മാടക്ക കുഞ്ഞിക്കണ്ണന്‍ വെളിച്ചപാടിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

പുരാവസ്തു വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ നാട്ടില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ നാടിന്റെ പൈതൃക തടവറയായി ജയില്‍ കെട്ടിടം സംരക്ഷിക്കുമെന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നു പുരാവസ്തു വകുപ്പ് ജയിലിന്റെ സംരക്ഷണ പ്രവൃത്തിക്ക് തുക അനുവദിച്ച് നവീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.
ചടങ്ങില്‍ ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷനായിരുന്നു.

പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ രജികുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ദിവ്യ, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ മോഹനന്‍, വാര്‍ഡ് മെമ്പര്‍ രത്‌നമണി തെക്കില്ലത്ത്, കെ രാമചന്ദ്രന്‍ മാസ്റ്റര്‍, മ്യൂസിയം- മൃഗശാല വകുപ്പ് മുന്‍ ഡയറക്ടര്‍ കെ ഗംഗാധരന്‍ പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി ബിജു, ചരിത്ര പൈതൃക മ്യൂസിയം എക്‌സി. ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍ പിള്ള, വാസ്തുവിദ്യാ ഗുരുകുലം ആറന്മുള എക്‌സി. ഡയറക്ടര്‍ ടി.കെ കരുണാദാസ്, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.പി ദാമോദരന്‍, സ്വാഗതസംഘം കണ്‍വീനര്‍ മാടക്ക ദാമോദരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

English summary
The jail building is the treasure of the society;minister ramachandran kadannappalli handed over the people Kannur kandondhar jail

More News from this section

Subscribe by Email