Saturday September 22nd, 2018 - 1:19:am
topbanner

പരിസ്ഥിതി ദിനത്തിൽ നടുന്ന തൈകൾ വളരുന്നുണ്ടെന്ന് ഗ്യാരണ്ടി നൽകണം: എം.വി ഗോവിന്ദൻ

Aswani
പരിസ്ഥിതി ദിനത്തിൽ നടുന്ന തൈകൾ വളരുന്നുണ്ടെന്ന് ഗ്യാരണ്ടി നൽകണം: എം.വി ഗോവിന്ദൻ

കണ്ണൂർ: പരിസ്ഥിതി ദിനത്തിൽ നടുന്ന തൈകൾ വളരുന്നുണ്ടെന്ന് ഗ്യാരണ്ടി നൽകണമെന്ന് സംഘടനകളോട് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്റെ ആഹ്വാനം. മുൻ വർഷങ്ങളിൽ നട്ട തൈകളൊന്നും വളർന്നു വരുന്നതായി കാണാറില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം നടപ്പിലാക്കുന്ന കണ്ണൂരിനൊരു ഹരിത കവചം പദ്ധതി തളിപ്പറമ്പ് ഏരിയാ തല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി വിഷയത്തിൽ അതീവ സങ്കീർണ്ണമായ സാഹചര്യമാണ് ലോകത്ത് നിലനിൽക്കുന്നത്. ലോകത്തിന് മുമ്പിൽ കേരളത്തിന്റെ അടയാളപ്പെടുത്തൽ പച്ചപ്പാണ്. ഈ പച്ചപ്പ് സംരക്ഷിക്കാനാണ് ഇടത് സർക്കാർ ഹരിത കേരളം മിഷൻ നടപ്പിലാക്കുന്നത്. പച്ചപ്പ് നിലനിർത്താൻ സാധിച്ചില്ലെങ്കിൽ കേരളവും വലിയ ഭീഷണിയാണ് നേരിടേണ്ടി വരിക. ഓരോ വർഷവും പരിസ്ഥിതി ദിനത്തിൽ നാം മരം നടാറുണ്ട്.

ഈ മരം എന്താവുന്നു എന്ന് നാം നോക്കാറില്ല. ഈ വർഷവും പാർട്ടിയും അനുബന്ധ സംഘടനകളും വൃക്ഷത്തൈകൾ നടുന്നുണ്ട്. ഡി.വൈ.എഫ്.ഐ ഇത്തവണം ലക്ഷത്തിലധികം തൈകളാണ് നടുന്നത്. മുൻ വർഷങ്ങളിൽ നട്ടവ വളർന്നതായി കാണാറില്ല. എന്നാൽ ഇത്തവണ നാം നടുന്ന തൈകൾ വളരുന്നു എന്ന ഗ്യാരണ്ടി ഉറപ്പു വരുത്താൻ സാധിക്കണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ബക്കളം മടയച്ചാലിൽ മാവിൻ  തൈ നട്ടു കൊണ്ടാണ് എം.വി ഗോവിന്ദൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. സി.പി.എം ഏരിയാ സെക്രട്ടറി പി.മുകുന്ദൻ, കെ.സന്തോഷ്, പി.കെ.ശ്യാമള, സി.എം കൃഷ്ണൻ, കെ ദാമോദരൻ ,എം രാജഗോപാൽ  എന്നിവരും മാവ് , പ്ലാവ് , തെങ്ങ് തുടങ്ങിയ വൃക്ഷ  തൈകൾ നട്ടു. കെ ഷാജു, സി അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: kannur, m v govindan,environment day,
English summary
Guarantee should be given that the seedlings are planted in the environment day is grown: m v govindhan
topbanner

More News from this section

Subscribe by Email