topbanner
Tuesday September 26th, 2017 - 1:53:am
topbanner

തമിഴ്നാട് പോലീസിന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനം

rajani v
തമിഴ്നാട് പോലീസിന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനം

തളിപ്പറമ്പ്: തമിഴ്നാട് പോലീസുകാരന് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. മധുര സിറ്റി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം.സദാശിവത്തിനാണ് മര്‍ദ്ദനമേറ്റത്. മധുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന തളിപ്പറമ്പ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് കോടതിയില്‍ നിന്ന് നല്‍കിയ വാറണ്ട് സംബന്ധിച്ച് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് സദാശിവം തളിപ്പറമ്പിലെത്തിയത്.

തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്ത ഇദ്ദേഹം റിസര്‍വേഷനില്ലാതെ ട്രെയിനിലെത്തിയതിനാല്‍ അല്‍പനേരം ഉറങ്ങാന്‍ സൗകര്യം തരുമോ എന്ന് ചോദിച്ചതുപ്രകാരം ജിഡി ചാര്‍ജിലുള്ള പോലീസുകാരന്‍ സ്റ്റേഷന്റെ മുകള്‍ നിലയില്‍ പോലീസുകാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഉറങ്ങാന്‍ അനുമതി നല്‍കി. രാവിലെ തന്നെ മുകള്‍നിലയില്‍ നിന്നും തമിഴ്നാട് പോലീസുകാരന്റെ നിലവിളി കേട്ട് ഞെട്ടിയ മറ്റ് പോലീസുകാര്‍ എത്തിയപ്പോഴാണ് സ്റ്റേഷനിലെ ഒരു എഎസ്ഐ ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നത് കണ്ടത്.

തന്റെ ടര്‍ക്കി ടവ്വല്‍ വിരിച്ച് ഉറങ്ങിയെന്ന് ആരോപിച്ചാണ് എഎസ്ഐ സദാശിവത്തെ മര്‍ദ്ദിച്ചതെന്നാണ് പരാതി. സ്റ്റേഷനിലെ മറ്റ് പോലീസുകാര്‍ ഇടപെട്ടാണ് എഎസ്ഐ യുടെ മര്‍ദ്ദനത്തില്‍ നിന്ന് ഇദ്ദേഹത്തെ രക്ഷിച്ചത്. സംഭവം സദാശിവം തമിഴ്നാട് പോലീസിലെ ഉന്നതരെ അറിയിച്ചത് പ്രകാരം ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച് വിശദീകരണം തേടിയതായി അറിയുന്നു.

 

English summary
kannur kerala police beat tamil nadu police
topbanner topbanner

More News from this section

Subscribe by Email