Wednesday August 15th, 2018 - 5:07:pm
topbanner
Breaking News

കാലവർഷം: കണ്ണൂർ ജില്ലയിൽ 5.7 കോടിയുടെ നാശ നഷ്ടം. 550 വീടുകൾ ഭാഗികമായി തകർന്നു; വ്യാപക കൃഷി നാശം ബാരാപ്പുഴയിൽ വെള്ളം കയറി; 97 പേരെ മാറ്റിപ്പാർപ്പിച്ചു

Aswani
കാലവർഷം: കണ്ണൂർ ജില്ലയിൽ 5.7 കോടിയുടെ നാശ നഷ്ടം. 550 വീടുകൾ ഭാഗികമായി തകർന്നു; വ്യാപക കൃഷി നാശം ബാരാപ്പുഴയിൽ വെള്ളം കയറി; 97 പേരെ മാറ്റിപ്പാർപ്പിച്ചു

കണ്ണൂർ:   ശക്തമായ കാലവർഷത്തെ തുടർന്നുള്ള മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. കാലവർഷം ആരംഭിച്ച മെയ് 29 മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്ന് വീടുകൾ പൂർണമായും 550ലേറെ വീടുകൾ ഭാഗമായും തകർന്നു. ആകെ 1.5 കോടിയുടെ നഷ്ടമാണ് ഇതിലൂടെ കണക്കാക്കപ്പെടുന്നത്. ജൂൺ 12 വരെയുള്ള കണക്കുകൾ പ്രകാരം കണ്ണൂർ താലൂക്കിലാണ് വീടുകൾക്ക് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. 230 വീടുകൾ ഇവിടെ ഭാഗികമായി തകർന്നു. തലശ്ശേരി- 92, പയ്യന്നൂർ- 97, തളിപ്പറമ്പ്- 80, ഇരിട്ടി- 67 എന്നിങ്ങനെയാണ് മറ്റ് താലൂക്കിൽ നാശനഷ്ടങ്ങളുണ്ടായ വീടുകൾ. തളിപ്പറമ്പ് താലൂക്കിലെ അയ്യൻ കുന്ന് പ്രദേശത്താണ് മൂന്ന് വീടുകൾ പൂർണമായും തകർന്നത്. ഇതിനു പുറമെ റോഡുകൾ, കിണറുകൾ, തൊഴുത്തുകൾ എന്നിവയും ഭാഗികമായി തകർന്നു.

ഇതുവരെ ജില്ലയിൽ 4.2 കോടിയിലേറെ രൂപയുടെ കൃഷിനാശമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്തു. വാഴ, തെങ്ങ്, റബ്ബർ എന്നിവയെയാണ് കാലവർഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി അമ്പതിനായിരത്തോളം വാഴകൾ നശിച്ചു. കല്യാശ്ശേരി, ചിറ്റാരിപ്പറമ്പ്, നടുവിൽ കൃഷിഭവനുകൾക്കു കീഴിലെ പ്രദേശങ്ങളിലാണ് കൂടുതലായി കൃഷി നാശം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജൂൺ 11ലെ മഴയിലായിരുന്നു ഏറ്റവുംകൂടുതൽ കൃഷിനാശം. 8500 വാഴകൾ, 850ലേറെ റബ്ബർ മരങ്ങൾ, 250ലേറെ തെങ്ങുകൾ, കവുങ്ങുകൾ എന്നിങ്ങനെ 1.23 കോടി രൂപയുടെ നഷ്ടം ഈ ദിവസമുണ്ടായി. 12നുണ്ടായ മഴയിലും ഒരു കോടിയിലേറെ രൂപയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടു.

ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിൽ ഇരിട്ടി താലൂക്കിലെ ബാരാപ്പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് വിളമന വില്ലേജിലെ 15 കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 65 പേരെ മാറ്റിപ്പാർപ്പിച്ചതായി ഇരിട്ടി തഹസിൽദാർ അറിയിച്ചു. കിളിയന്തറ ഹയർസെക്കന്ററി സ്‌കൂളിൽ ആരംഭിച്ച താൽക്കാലിക ക്യാംപിലേക്ക് ചൊവ്വാഴ്ച രാത്രിയോടെയാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. മാക്കൂട്ടത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് 32 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Read more topics: kannur, heavy rain,Loss 5.7 crore
English summary
heavy rain in kannur Loss of Rs 5.7 crore. 550 houses partially crushed; widespread plenty of water in barapuzha; 97 people were transferred
topbanner

More News from this section

Subscribe by Email