Wednesday June 20th, 2018 - 4:51:pm
topbanner
Breaking News

ഇരിക്കൂർ ഇനി മാലിന്യമുക്തം:'ഗ്രീൻ ഇരിക്കൂർ ക്ലീൻ ഇരിക്കൂർ' പദ്ധതിക്ക് തുടക്കമായി; മെറ്റീരിയൽ റിക്കവറി സെന്ററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീർ നിർവഹിച്ചു

Aswani
ഇരിക്കൂർ ഇനി മാലിന്യമുക്തം:'ഗ്രീൻ ഇരിക്കൂർ ക്ലീൻ ഇരിക്കൂർ' പദ്ധതിക്ക് തുടക്കമായി; മെറ്റീരിയൽ റിക്കവറി സെന്ററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീർ നിർവഹിച്ചു

കണ്ണൂർ: ഇരിക്കൂർ പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ആരംഭിച്ച ഗ്രീൻ ഇരിക്കൂർ ക്ലീൻ ഇരിക്കൂർ പദ്ധതിക്ക് തുക്കമായി. പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മെറ്റീരിയൽ റിക്കവറി സെന്ററിന്റെ ഉദ്ഘാടനം സബ് കലക്ടർ എസ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീർ നിർവഹിച്ചു.

പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി 15,05,000 രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനാണ് പദ്ധതി. ഒരു വാർഡിൽ മൂന്ന് കുടുംബശ്രീ പ്രവർത്തകർ എന്ന നിലയിലായിരിക്കും നിയമിക്കുക.

ഇവർ വീടുകളിൽ നിന്ന് കഴുകി ഉണക്കിവെച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ടാക്‌സി സ്റ്റാന്റിന് സമീപം നിർമ്മിച്ച മെറ്റീരിയൽ റിക്കവറി സെന്ററിൽ എത്തിക്കുകയും ചെയ്യും. ഇവിടുന്ന് നേരിട്ട് റീസൈക്ലിങ് സെന്ററിലേക്ക് മാലിന്യങ്ങൾ എത്തിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഒരു വീട്ടിൽ നിന്ന് 30 രൂപ നിരക്കിലാവും പണമീടാക്കുക.

ഈ പദ്ധതിയിലൂടെ പഞ്ചായത്ത് നേരിടുന്ന മാലിന്യ പ്രശ്‌നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. പഞ്ചായത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാര വിതരണവും പരിപാടിയിൽ നടന്നു. ഇരിക്കൂർ പഞ്ചായത്ത് വൈസ് പ്രഡന്റ് എം സഫീറ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
green irikkur clean irikkur project started; irikkur become waste fee; panchayath president inaugurated material recovery center

More News from this section

Subscribe by Email