Monday September 24th, 2018 - 9:20:am
topbanner

നാടന്‍കലകളുടെ സംരക്ഷണം സാമൂഹ്യനന്മക്ക് : മന്ത്രി

NewsDesk
നാടന്‍കലകളുടെ സംരക്ഷണം സാമൂഹ്യനന്മക്ക് : മന്ത്രി

കണ്ണൂര്‍: വ്യത്യസ്തവും ആശയ സമ്പന്നവുമായ നാടന്‍ കലകള്‍ സംരക്ഷിക്കേണ്ടത് സാമൂഹ്യ ന•ക്ക് അനിവാര്യമാണെന്നും പുതുതലമുറ ഈ മാതൃക ഉള്‍ക്കൊള്ളണമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി കെസി ജോസഫ് പ്രസ്താവിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കേരള നാടന്‍കലാ അക്കാദമിയുടെ 2014ലെ നാടന്‍ കലാപുരസ്‌കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാലരവര്‍ഷമായി സര്‍ക്കാര്‍ നാട്ടുകലകളുടെ തനിമ പൊതുസമക്ഷം എത്തിച്ചുവെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എപി അബ്ദുള്ളക്കുട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പികെ ശ്രീമതിടീച്ചര്‍ എംപി, അക്കാദമി വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ പിപി ദാമോദരന്‍ മാസ്റ്റര്‍, ഒഎന്‍ കരുവാരക്കുണ്ട്, ആര്‍ട്ടിസ്റ്റ് ശശികല തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഗീത പി കോറമംഗലത്തിന്റെ പുസ്തക പ്രകാശനം മന്ത്രി എംഎല്‍എക്ക് നല്‍കി നിര്‍വഹിച്ചു. നാടന്‍കലാ രംഗത്തെ പ്രമുഖര്‍ മന്ത്രിയില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി. വിവിധ നാടന്‍കലാ പരിപാടികളുമുണ്ടായി. അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി മുഹമ്മദ് അഹമ്മദ് സ്വാഗതവും സെക്രട്ടറി എം പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.

English summary
kannur folklore academic program KC Joseph
topbanner

More News from this section

Subscribe by Email