Wednesday February 20th, 2019 - 4:46:am
topbanner

പി ഭാസ്ക്കരേട്ടൻ മാതൃകയാക്കേണ്ടുന്ന പൊതുസേവകൻ: സതീശൻ പാച്ചേനി

NewsDesk
പി ഭാസ്ക്കരേട്ടൻ മാതൃകയാക്കേണ്ടുന്ന പൊതുസേവകൻ: സതീശൻ പാച്ചേനി

കണ്ണൂർ: ലാളിത്യപൂർണ്ണമായ ഇടപെടലുകളിലൂടെയും നിസ്വാർത്ഥവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെയും ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ മഹനീയ വ്യക്തിത്വമാണ് പി ഭാസ്ക്കരേട്ടനെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു.

കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ എം എൽ എ യും കോൺഗ്രസ് നേതാവുമായിരുന്ന പി.ഭാസ്ക്കരേട്ടന്റെ ചരമദിനത്തിൽ നടത്തിയ അനുസ്മരണ പരിപാടി ഡി.സി. സി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

പൊതു പ്രവർത്തന രംഗത്തുള്ള എല്ലാവർക്കും ഭാസ്ക്കരേട്ടന്റെ ജീവിതം മാതൃകയാണ്. പാർട്ടി കെട്ടിപ്പടുക്കുന്നതിൽ കഠിനാധ്വാനം ചെയ്ത് നാടിന് വേണ്ടി മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഭാസ്ക്കരേട്ടൻ കണ്ണൂരിന്റെ വികസനത്തിന് അടിത്തറപാകിയ വ്യക്തിത്വവുമാണെന്ന് പാച്ചേനി പറഞ്ഞു.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.വി പുരുഷോത്തമൻ ,കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ .സി. മുഹമ്മദ് ഫൈസൽ, പൊന്നമ്പേത്ത് ചന്ദ്രൻ, എം. പി വേലായുധൻ, സി.ടി ഗിരിജ,പി എ ഹരി, ലിഷ ദിപക്,പ്രീത.പി.കെ തുടങ്ങിയവർ പ്രസംഗിച്ചു. വി.രമേശൻ സ്വാഗതവും ഗിരീഷൻ ചൊവ്വ നന്ദിയും പറഞ്ഞു.

Viral News

English summary
kannur dcc president satheeshan pacheni about ex mla p baskaran
topbanner

More News from this section

Subscribe by Email