Sunday December 16th, 2018 - 12:01:am
topbanner

അന്തരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി സി.ബാലകൃഷ്ണൻ മാസ്റ്ററുടെ ഭൗതികദേഹത്തിൽ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയത് നൂറ് കണക്കിനാളുകൾ

Aswani
അന്തരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി സി.ബാലകൃഷ്ണൻ മാസ്റ്ററുടെ ഭൗതികദേഹത്തിൽ ആദരാജ്ഞലികൾ അർപ്പിക്കാൻ എത്തിയത് നൂറ് കണക്കിനാളുകൾ

കണ്ണൂർ: അന്തരിച്ച ഡി.സി.സി ജനറൽ സെക്രട്ടറി സി.ബാലകൃഷ്ണൻ മാസ്റ്ററുടെ ഭൗതികദേഹത്തിൽ ആദരാജ്ഞലികൾ അർപ്പിക്കാൻ നൂറ് കണക്കിനാളുകൾ എത്തിച്ചേർന്നു. രാവിലെ 9 മണി മുതൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട ആളുകൾ അന്ത്യോപചാരമർപ്പിച്ചു.

ഡി.സി .സി പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും പാർട്ടി പ്രവർത്തകരും അന്ത്യോപചാരമർപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ എ.ഡി.മുസ്തഫ, എം.പി.മുരളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി മോഹനൻ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അനന്തൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അജിത്ത് മാട്ടൂൽ, പി.കെ. സരസ്വതി, ഡി.സി .സി ഭാരവാഹികളായ രജിത്ത് നാറാത്ത്, കെ.സി മുഹമ്മദ് ഫൈസൽ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, കാട്ടാമ്പള്ളി രാമചന്ദ്രൻ, സി.പി.എം മയ്യിൽ എരിയാ സെക്രട്ടറി ബിജു കണ്ടക്കൈ , തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

പരേതനോടുള്ള ആദരസൂചകമായി കൊളച്ചേരി പഞ്ചായത്തിൽ ഉച്ചവരെ സർവ്വകക്ഷി ഹർത്താൽ ആചരിക്കുകയാണ്. 2 മണിക്ക് കൊളച്ചേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്ക്കരിക്കും.

English summary
100 of people came to honour late DCC General Secretary C Balakrishnan Master
topbanner

More News from this section

Subscribe by Email